ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഓഫിസുകളിലായി 841 ഓഫിസ് അറ്റൻഡന്റ് ഒഴിവ്. തിരുവനന്തപുരത്ത് 26 ഒഴിവുണ്ട്. മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യത. അപേക്ഷകർ ബിരുദം നേടിയവരാകരുത്. ഓഫിസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തുനിന്നുള്ളവരാകണം അപേക്ഷകർ. ആ മേഖലയിലെ പ്രാദേശികഭാഷാ പരിജ്ഞാനവും വേണം.

 

ശമ്പളം: 10,940– 23,700 രൂപ പ്രായം: 2021 ഫെബ്രുവരി ഒന്നിന് 18– 25. പട്ടികവിഭാഗത്തിന് 5, മറ്റു പിന്നാക്കവിഭാഗക്കാർക്ക് 3 വർഷം ഇളവുണ്ട്. വിമുക്തഭടൻമാർക്കും ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് വഴി. ഏപ്രിൽ 9 നും 10 നും നടത്തുന്ന പരീക്ഷയ്ക്ക് റീസണിങ്, ജനറൽ ഇംഗ്ലിഷ്, ജനറൽ അവയർനസ്, ന്യൂമെറിക്കൽ എബിലിറ്റി വിഭാഗങ്ങളിലെ ചോദ്യങ്ങളുണ്ടാകും. കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ഫീസ്: ജനറൽ, ഒബിസി: 450 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ: 50 രൂപ. ആർബിഐ ജീവനക്കാർക്കു ഫീസ് ഇല്ല. ഓൺലൈനായി ഫീസ് അടയ്‌ക്കണം. www.rbi.org.in 

English Summary: RBI Office Attendant Rceruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com