ADVERTISEMENT

യുപിഎസ്‌സി നടത്തുന്ന ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷ ജൂൺ 27 നു നടക്കും. ഓൺലൈനായി മാർച്ച് 24 വരെ അപേക്ഷിക്കാം. 110 ഒഴിവുണ്ട്. 

സിവിൽ സർവീസസ് പരീക്ഷ, ഫോറസ്‌റ്റ് സർവീസ് പരീക്ഷ എന്നിവയ്‌ക്കു പൊതുവായ അപേക്ഷയാണ്. രണ്ടു സർവീസിലേക്കും ഒരുമിച്ച് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ ജയിക്കുന്നവർക്കേ ഫോറസ്‌റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ. 

 

യോഗ്യത: അനിമൽ ഹസ്‌ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സുവോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയം ഉൾപ്പെടുന്ന ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്‌ട്രി ബിരുദം/എൻജിനീയറിങ് ബിരുദം/തത്തുല്യയോഗ്യത. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. 

 

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന് 21–32. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും.

ഫീസ്: 100 രൂപ. ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. 

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും ഉണ്ടാകും. പ്രിലിമിനറിക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ കേന്ദ്രമില്ല. ചെന്നൈയാണ് തൊട്ടടുത്ത കേന്ദ്രം. 

 

അപേക്ഷിക്കേണ്ട വിധം:  www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനിൽ. കൂടുതൽ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ.

English Summary: Indian Foreign Service Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com