ആർമിയിൽ ഫാർമസിസ്റ്റ് റിക്രൂട്മെന്റ് റാലി

HIGHLIGHTS
  • പ്ലസ് ടുവും 55% മാർക്കോടെ ഡി ഫാർമയുമാണു യോഗ്യത.
job
Representative Image. Photo Credit : Ranta Images/ Shutterstock.com
SHARE

കരസേനയിൽ ശിപായി ഡി ഫാർമ തസ്തികയിലേക്കു കർണാടകയിലെ ഉഡുപ്പിയിൽ റിക്രൂട്മെന്റ് റാലി നടത്തുന്നു. മാർച്ച് 31 വരെയാണു റിക്രൂട്മെന്റ്. പുരുഷൻമാർക്കാണ് അവസരം.  പ്ലസ് ടുവും 55% മാർക്കോടെ ഡി ഫാർമയുമാണു യോഗ്യത. 50% മാർക്കോടെ ബി ഫാർമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ സംസ്ഥാന ഫാർമസി കൗൺസിലിലോ റജിസ്റ്റർ ചെയ്തിരിക്കണം. പ്രായം: 19–25 (1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവർ).  

ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം 165 സെ.മീ., കുറഞ്ഞ നെഞ്ചളവ്: 77 സെ.മീ. (കുറഞ്ഞത് 5 സെ.മീ. വികാസം േവണം). വിമുക്തഭടൻമാർക്കും സൈനികരുടെ മക്കൾക്കും കായികതാരങ്ങൾക്കും ഇളവുണ്ട്. www.joinindianarmy.nic.in എന്ന സൈറ്റിലൂടെ ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നവർക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം. മാർച്ച് 13 വരെ  റജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ. 

English Summary: Pharmacist Recruitment Rally In Indian Army

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA