ADVERTISEMENT

പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഒാഫിസുകളിൽ മാനേജർ/ഒാഫിസർ തസ്തികകളിലായി 89 ഒഴിവ്. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം: 

അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ): 55% മാർക്കോടെ പിജി/തത്തുല്യം അല്ലെങ്കിൽ എസിഎ/എഐസിഡബ്യുഎ/എസിഎസ് അല്ലെങ്കിൽ 55% മാർക്കോടെ ലോയിൽ ബിരുദം/ലോയിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 50%). 30 വയസ്സു കവിയരുത്.

അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ): ബിഎസ്‌സി അഗ്രികൾചർ അല്ലെങ്കിൽ ബിടെക്/ബിഇ ഫുഡ് സയൻസ് അല്ലെങ്കിൽ ബിടെക്/ബിഇ (ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി അല്ലെങ്കിൽ ബിടെക്/ബിഇ (അഗ്രികൾചറൽ എൻജിനീയറിങ്) അല്ലെങ്കിൽ ബിടെക്/ബിഇ (ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾചറൽ ബയോടെക്നോളജി) (യോഗ്യതാ പരീക്ഷയിൽ പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 50% മാർക്കും മറ്റുള്ളവർക്ക് 55% മാർക്കും വേണം). 28 വയസ്സു കവിയരുത്.

 

അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): അസോഷ്യേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്/കോസ്റ്റ് അക്കൗണ്ടന്റ്സ്/കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യ. 28 വയസ്സു കവിയരുത്. 

അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ): ഫുൾ ടൈം ലോ, 5 വർഷത്തെ പരിചയം. 33 വയസ്സു കവിയരുത്.

മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, ഹൗസ് സർജൻസി  പൂർത്തിയാക്കിയിരിക്കണം, 3 വർഷത്തെ പരിചയം. 35 വയസ്സു കവിയരുത്. 

 

ശമ്പളം: മെഡിക്കൽ ഒാഫിസർ: 50,000–1,60,000, മറ്റു തസ്തികകൾക്ക്: 60,000–1,80,000.

ഫീസ്: 1,000 രൂപ. സ്‌ത്രീകൾ/പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞടുപ്പ്: ഒാൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. 

www.fci.gov.in

English Summary: Recruitment In Food Corporation of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com