കേരളത്തിൽ 1,421 ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം

HIGHLIGHTS
  • തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി
post-box
SHARE

കേരള തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് വിഭാഗങ്ങളിലായി 1,421 ഒഴിവ്. ഏപ്രിൽ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി). അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ദിവസത്തെ ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്. പത്താം ക്ലാസ്/പ്ലസ് ടു/ഉന്നതവിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. സൈക്കിൾ ചവിട്ടാൻ അറിയണം.

പ്രായം (08.03.2021 ന്): 18–40. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

ശമ്പളം: ജിഡിഎസ് എബിപിഎം/ഡാക് സേവക്: 10,000 രൂപ, ജിഡിഎസ് ബിപിഎം: 12,000 രൂപ.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100 രൂപ.വനിതകൾ/ട്രാൻസ്‌വുമൻ/പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഹെഡ് പോസ്റ്റ് ഓഫിസ്/ഐഡന്റിഫൈഡ് പോസ്റ്റ് ഒാഫിസുകൾ മുഖേന ഫീസടയ്ക്കാം. ഒാൺലൈനായും ഫീസടയ്ക്കാം. ബന്ധപ്പെട്ട പോസ്റ്റ് ഒാഫിസുകളുടെ വിവരങ്ങൾ https://appost.in എന്ന സൈറ്റിൽ. 

അപേക്ഷിക്കേണ്ട വിധം: https://indiapost.gov.in, https://appost.in എന്നീ വെബ്സൈറ്റുകൾ വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഒാൺലൈനായി അപേക്ഷിക്കാം. ആവശ്യമായ രേഖകളും മറ്റും അപ്‍‌ലോഡ് ചെയ്യണം. കേരളാ സർക്കിളിലെ ഡിവിഷൻ തിരിച്ചുള്ള ഒഴിവുകൾക്കു സൈറ്റ് കാണുക.

English Summary: Gramin Dak Sevak Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA