ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് 1809 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. ഏപ്രിൽ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക, യോഗ്യത, പ്രായം: 

ടെക്നിക്കൽ അസിസ്റ്റന്റ് (പബ്ലിക് ഹെൽത്ത്, പ്രിന്റിങ്, സിവിൽ, കെമിക്കൽ, ഇന്റീരിയർ ഡിസൈൻ, ഒാട്ടമൊബീൽസ്, പ്രൊഡക്‌ഷൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, മോഡേൺ ഒാഫിസ് പ്രാക്ടീസ്-ഹിന്ദി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, പ്ലാസ്റ്റിക്സ്): പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഡിപ്ലോമയും അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ സയൻസ് ബിരുദം. പ്രായം: 18-27. 

 

ലബോറട്ടറി അറ്റൻഡന്റ്: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ് ടു ജയം. പ്രായം: 18-27.

അസിസ്റ്റന്റ് കെമിസ്റ്റ്: കെമിസ്ട്രി മുഖ്യ വിഷയമായി സയൻസ് ബിരുദവും 2 വർഷ പരിചയവും അല്ലെങ്കിൽ കെമിസ്ട്രി മുഖ്യ വിഷയമായി ബിരുദവും പിജിയും. പ്രായം: 30 കവിയരുത്.

 

അസിസ്റ്റന്റ് എൻജിനീയർ: ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. പ്രായം: 30 കവിയരുത്.

ജൂനിയർ എൻജിനീയർ: ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും 2 വർഷ പരിചയവും. പ്രായം: 30 കവിയരുത്.

 

ഡ്രാഫ്റ്റ്സ്മാൻ: ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ് ഡിപ്ലോമയും 2 വർഷ പരിചയവും. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും ഡ്രാഫ്റ്റ്സ്മാൻഷിപ് ഡിപ്ലോമയും 3 വർഷ പരിചയവും. പ്രായം: 30 കവിയരുത്.

 

പഴ്സനൽ അസിസ്റ്റന്റ്: പ്ലസ് ടു ജയം. സ്റ്റെനോഗ്രഫി ടെസ്റ്റ് ജയിച്ചിരിക്കണം. പ്രായം: 30 കവിയരുത്.

ഫാർമസിസ്റ്റ് (ആയുർവേദ): പത്താം ക്ലാസും ബന്ധപ്പെട്ട കോഴ്സിൽ 2 വർഷത്തിൽ കുറയാത്ത പരിശീലനവും. പ്രായം: 18-27.

ഫാർമസിസ്റ്റ് (യുനാനി, ഹോമിയോപ്പതി): പത്താം ക്ലാസും യുനാനി/ഹോമിയോപ്പതി ഫാർമസിയിൽ 2 വർഷത്തിൽ കുറയാത്ത ഡിപ്ലോമയും. പ്രായം: 18-27.

അസിസ്റ്റന്റ് ഡയറക്ടർ: എംബിഎ. പ്രായം: 30 കവിയരുത്.

അസിസ്റ്റന്റ്: 50% മാർക്കോടെ പ്ലസ് ടുവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും. അല്ലെങ്കിൽ 45% മാർക്കോടെ ബിരുദം. പ്രായം: 18-27.

ജൂനിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്): പ്ലസ് ടു ജയം. സ്റ്റെനോഗ്രഫി ടെസ്റ്റ് ഉണ്ടായിരിക്കും. പ്രായം: 18-27.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും. പ്രായം: 18-30.

സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി): സുവോളജി/ബോട്ടണി/ആന്ത്രപ്പോളജി/ഹ്യൂമൻ ബയോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ജെനറ്റിക്സ്/ബയോടെക്നോളജി/ മോളിക്യുലാർ ബയോളജി/ഫൊറൻസിക് സയൻസിൽ പിജി. ബിഎസ്‌സിക്കു സുവോളജി/ബോട്ടണി ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായം: 18-27.

സെക്യൂരിറ്റി സൂപ്പർവൈസർ (പുരുഷൻ): പത്താം ക്ലാസും നിശ്ചിത ശാരീരിക യോഗ്യതയും. പ്രായം: 18-27.

അസിസ്റ്റന്റ് ഫോർമാൻ: ഒാട്ടമൊബീൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമയും 2 വർഷ പരിചയവും. പ്രായം: 18-35.

കാർപെന്റർ: കാർപെന്ററിയിൽ ഐടിഐയും 2 വർഷ പരിചയവും. പ്രായം: 18-27.

അസിസ്റ്റന്റ് ഫിൽറ്റർ സൂപ്പർവൈസർ: പത്താം ക്ലാസ് ജയവും 1 വർഷ പരിചയവും. പ്രായം: 18-27.

പ്രോഗ്രാമർ: ബിരുദം/തത്തുല്യവും ഡേറ്റ എൻട്രിയിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗവും. പ്രായം: 30 കവിയരുത്.

ടിജിടി (ഡെഫ് ആൻഡ് ഡംബ്): ബിരുദവും സ്‌പെഷൽ എജ്യുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡ് ബിഎഡും അല്ലെങ്കിൽ ജനറൽ ബിഎഡും സ്‌പെഷൽ എജ്യുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡിൽ ഒരു വർഷ ഡിപ്ലോമയും അല്ലെങ്കിൽ ജനറൽ ബിഎഡും സ്‌പെഷൽ എജ്യുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡിൽ 2 വർഷ ഡിപ്ലോമയും അല്ലെങ്കിൽ ജനറൽ ബിഎഡും സ്‌പെഷൽ എജ്യുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡിൽ പിജി പ്രഫഷനൽ ഡിപ്ലോമയും അല്ലെങ്കിൽ സ്‌പെഷൽ എജ്യുക്കേഷൻ ബിഎഡും സ്‌പെഷൽ എജ്യുക്കേഷൻ ഫോർ ഹിയറിങ് ഇംപയേർഡിൽ പിജി പ്രഫഷനൽ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ടീച്ചിങ് ദ് ഡെഫ് വിഭാഗത്തിൽ സീനിയർ ഡിപ്ലോമ. പ്രായം 30 കവിയരുത്.

സ്‌പെഷൽ എജ്യുക്കേറ്റർ (പ്രൈമറി): പ്ലസ് ടുവും സ്‌പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ പ്രോഗ്രാമും സിടിഇടി ജയവും. പ്രായം 30 കവിയരുത്.

ഫീസ്: 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ, സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ-പേ മുഖേന ഫീസ് അടയ്‌ക്കാം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തു പരീക്ഷ, സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർ) എന്നിവ മുഖേന. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.

www.dsssb.delhi.gov.in 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com