ADVERTISEMENT

വ്യോമസേനയുടെ ഗ്രൂപ്പ്–വൈ ട്രേഡിൽ (നോൺ ടെക്നിക്കൽ) എയർമാൻ ആകാൻ കായികതാരങ്ങളായ പുരുഷന്മാർക്ക് അവസരം. ഏപ്രിൽ 26 മുതൽ 28 വരെ ഡൽഹി എയർ ഫോഴ്സ് സ്റ്റേഷനിൽ നടത്തുന്ന സിലക്‌ഷൻ ട്രയൽസ് മുഖേനയാണു തിരഞ്ഞെടുപ്പ്. 

 

യോഗ്യത: 

∙പ്ലസ്‌ ടു ജയം/തത്തുല്യം. 

∙രാജ്യാന്തര ജൂനിയർ/സീനിയർ മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. 

∙ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ കുറഞ്ഞത് അഞ്ചാം സ്ഥാനവും സീനിയർ നാഷനൽ/ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും വേണം. 

∙ടീം ഇനമാണെങ്കിൽ ബന്ധപ്പെട്ട സ്പോർട്സ് ഫെഡറേഷൻ നടത്തുന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. 

∙ക്രിക്കറ്റിൽ ബിസിസിഐ ട്രോഫീസ്, അണ്ടർ–19, അണ്ടർ–23, രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദേവ്ധർ ട്രോഫി, അതിനു മുകളിലുള്ള മൽസരങ്ങളിലോ പങ്കെടുത്തവർ. 

∙ഉയരം :152.5 സെ.മീ., നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്‌ചശക്‌തി: 6/6. കോർണിയൽ ശസ്‌ത്രക്രിയകൾക്കു വിധേയരായവരെ പരിഗണിക്കില്ല. 

 

പ്രായം: 2000 ജൂലൈ 18 നും 2004 ജൂൺ 30 നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ) 

നിയമനം: തുടക്കത്തിൽ 20 വർഷത്തേക്ക്. 57 വയസ്സു വരെ നീട്ടിക്കിട്ടാം. 

 

ശമ്പളം: പരിശീലന കാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 26,900 രൂപയിൽ നിയമിക്കും.

തിരഞ്ഞെടുപ്പ്: ഡോക്കുമെന്റ് പരിശോധന, 2 ഘട്ടങ്ങളായി ശാരീരികക്ഷമതാ പരിശോധന, സ്പോർട്സ് സ്കിൽ ട്രയൽ, വൈദ്യപരിശോധന എന്നിവ മുഖേന.  

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ iafsportsrec@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം സിലക്‌ഷൻ ട്രയൽ സമയത്തു ഹാജരാക്കണം. www.airmenselection.cdac.in 

English Summary: Indian Airforce Airman Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com