ADVERTISEMENT

സ്റ്റീൽ‌ മന്ത്രാലയത്തിനു കീഴിലെ ഹൈദരാബാദ് എൻഎംഡിസി ലിമിറ്റഡ് (മുൻപ് നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) 304 ട്രെയിനി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഛത്തീസ്ഗഡിലെ ബൈലാദില അയൺ ഒാർ മൈനിലാണ് അവസരം. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തികയും യോഗ്യതയും:

ഫീൽഡ് അറ്റൻഡന്റ് ട്രെയിനി: മിഡിൽ പാസ്/ഐടിഐ.

മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) ട്രെയിനി: വെൽഡിങ്/ഫിറ്റർ/മെഷിനിസ്റ്റ്/മോട്ടർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഒാട്ടോ ഇലക്ട്രീഷ്യൻ ഐടിഐ.

മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) ട്രെയിനി: ഇലക്ട്രിക്കൽ ഐടിഐ.

ബ്ലാസ്റ്റർ ഗ്രേഡ് II ട്രെയിനി: പത്താം ക്ലാസ്/ഐടിഐ, ബ്ലാസ്റ്റർ/മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം.

എംസിഒ ഗ്രേഡ് III ട്രെയിനി: മെക്കാനിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

പ്രായം: 18-30. അർഹരായവർക്ക് ഇളവു ലഭിക്കും.

ഫീസ്: 150 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/ വിമുക്തഭടൻമാർക്കു ഫീസില്ല. www.nmdc.co.in 

തിരുപ്പതി വെറ്ററിനറി വാഴ്സിറ്റി: 

147 ലാബ് ടെക്നീഷ്യൻ

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ 147 ലാബ് ടെക്നീഷ്യൻ ഒഴിവിൽ കരാർ നിയമനം. വിവിധ ജില്ലകളിലാണ് ഒഴിവ്. മാർച്ച് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത: മെഡിക്കൽ ലാബ് ടെക്നോളജിയിൽ രണ്ടു വർഷ ഡിപ്ലോമ, ആന്ധ്രപ്രദേശ് പാരാ മെഡിക്കൽ ബോർഡിൽ അംഗീകൃത റജിസ്ട്രേഷൻ, പ്രായം:18–42, ശമ്പളം: 17,500 രൂപ. www.svvu.edu.in 

English Summary: Recruitment In National Mineral Development Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com