തെലങ്കാനയിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ഒാഫിസർ തസ്തികകളിലെ 70 ഒഴിവിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെലങ്കാനയിലും ആന്ധ്രപ്രദേശിലുമാണ് അവസരം. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും:
പ്രോജക്ട് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, എസ്എപി ഇആർപി/നെറ്റ്‌വർക്ക്): 60% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (4 വർഷത്തെ)/ഇന്റഗ്രേറ്റഡ് എംഇ/എംടെക് കോഴ്സ്.
പ്രോജക്ട് ഒാഫിസർ (എച്ച്ആർ): 60% മാർക്കോടെ എച്ച്ആർ എംബിഎ/എംഎസ്ഡബ്ല്യു/പിജി ഡിപ്ലോമ (2 വർഷത്തെ).
പ്രോജക്ട് ഒാഫിസർ (ഫിനാൻസ്): സിഎ/ഐസിഡബ്ല്യുഎ/എഐഎംഎ കോഴ്സ് ജയം/60% മാർക്കോടെ എംബിഎ ഫിനാൻസ്.
പ്രോജക്ട് ഒാഫിസർ (ബിസിനസ് ഡവലപ്മെന്റ്): 60% മാർക്കോടെ എംബിഎ മാർക്കറ്റിങ്/ഫോറിൻ ട്രേഡ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്.
അപേക്ഷകർക്ക് ഒരു വർഷ പരിചയം വേണം.
പ്രായപരിധി: 28. അർഹരായവർക്കു മാർക്കിലും പ്രായത്തിലും ഇളവുണ്ട്.
ശമ്പളം: ആദ്യവർഷം 30,000 രൂപ. www.bdl-india.in
English Summary: Bharat Dynamics Recruitment