ADVERTISEMENT

200 എൻജിനീയർ

മുംബൈ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ തസ്തികയിലെ 200 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ 60% മാർക്കോടെ നാലു വർഷ എൻജിനീയറിങ് ബിരുദം. (പട്ടിക വിഭാഗം/ഭിന്നശേഷിക്കാർക്ക് 50%).ഉയർന്ന പ്രായം: 25. ശമ്പളം: 50,000-1,60,000 രൂപ.

 

36 മാനേജർ/സിഎ  

ചീഫ് മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഒാഫിസർ തസ്തികകളിലെ 11 ഒഴിവിലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ 25 ഒഴിവിലും അവസരം. വ്യത്യസ്ത വിജ്ഞാപനം.

ചാർട്ടേഡ് അക്കൗണ്ടന്റ് ഒഴിവിൽ മാർച്ച് 31 വരെയും മറ്റു തസ്തികകളിൽ ഏപ്രിൽ 15 വരെയും ഒാൺലൈനായി അപേക്ഷിക്കാം. www.hindustanpetroleum.com

English Summary:  Hindustan Petroleum Corporation Limited Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com