ADVERTISEMENT

വിവിധ ഇഎസ്ഐസി ഹോസ്പിറ്റലുകളിൽ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റുമാരുടെ കരാർ ഒഴിവ്. 

ഡൽഹി: 86 ഒഴിവ്

ന്യൂഡൽഹി ഇഎസ്ഐ-പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ (PGIMSR) 86 സീനിയർ റസിഡന്റ് ഒഴിവ്. റഗുലർ/കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 8 നും 9 നും.

സിടി/എംആർഐ, മെ‍ഡിസിൻ, അനസ്തീസിയ, സർജറി, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ബയോകെമിസ്ട്രി, അനസ്തീസിയ സിടി/എംആർഐ, കാഷ്വൽറ്റി, ബ്ലഡ് ബാങ്ക്, ഒാർത്തോപീഡിക്സ്, ആർഐസിയു (ടിബി ആൻഡ് ചെസ്റ്റ്), സിടി/എംആർഐ/റേഡിയോളജി, ടിബി ആൻഡ് ചെസ്റ്റ്, ഐ വിഭാഗങ്ങളിലാണ് അവസരം. 

 

വാരാണസി: 22 ഒഴിവ്

കാർഡിയോളജി, എൻഡോക്രൈനോളജി, ന്യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ മെഡിസിൻ, അനസ്തീസിയ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻടി, ഐ വിഭാഗങ്ങളിൽ 22 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 9 ന്.

 

ലക്നൗ: 6 ഒഴിവ്

ജനറൽ മെഡിസിൻ, ഒാർത്തോപീഡിക്സ്, റേഡിയോളജി, അനസ്തീസിയ, ജനറൽ സർജറി വിഭാഗങ്ങളിൽ 6 ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 5 ന്. www.esic.nic.in

English Summary: Doctor Recruitment In ESIC Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com