റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിന്റെ വിവിധ ഒാഫിസുകളിൽ 74 വർക്ക് എൻജിനീയർ ഒഴിവ്.
ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
വർക്ക് എൻജിനീയർ-സിവിൽ (60 ഒഴിവ്): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
വർക്ക് എൻജിനീയർ-എസ് ആൻഡ് ടി (14): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ 60% മാർക്കോടെ ബിരുദം.
ഒരു വർഷ പരിചയം വേണം. ഉയർന്ന പ്രായം: 30. ശമ്പളം: 36,000 രൂപ.
www.ircon.org
English Summary: Recruitment In Ircon International