ADVERTISEMENT

പൊതുമേഖലാ സ്ഥാപനമായ ഡൽഹി എൻബിസിസി ഇന്ത്യ ലിമിറ്റഡിൽ (മുൻപു നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡ്) സൈറ്റ് ഇൻസ്പെക്ടറുടെ 120 ഒഴിവ്. 

സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. 2 വർഷ കരാർ നിയമനം. രാജ്യത്ത് എവിടെയും നിയമനം പ്രതീക്ഷിക്കാം. ഏപ്രിൽ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: 60% മാർക്കോടെ (പട്ടിക വിഭാഗം/ഭിന്നശേഷിക്കാർക്ക് 55%)  സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഫുൾ ടൈം ഡിപ്ലോമയും 4 വർഷ പരിചയവും. ഉയർന്ന പ്രായം: 35. ശമ്പളം: 31,000 രൂപ. 

 

ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ മുഖേന. കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. www.nbccindia.com

English Summary: NBCC Recruitment 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com