ADVERTISEMENT

നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (NET), അഗ്രിക്കൾചറൽ റിസർച് സർവീസ് (ARS), സീനിയർ ടെക്നിക്കൽ ഒാഫിസർ (STO) എന്നിവയിലേക്കായി നടത്തുന്ന കംബൈൻഡ് എക്സാമിന് അഗ്രിക്കൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB) അപേക്ഷ ക്ഷണിച്ചു. ARS-222, STO-65 എന്നിങ്ങനെയാണ് ഒഴിവ്. NET ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല. 

 

കാർഷിക സർവകലാശാലകളിൽ ലക്ചറർ/അസിസ്റ്റന്റ് പ്രഫസർ, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രിക്കൾചറൽ റിസർച്ചിനു (ICAR) കീഴിലെ അഗ്രിക്കൾചറൽ റിസർച് സർവീസിൽ സയന്റിസ്റ്റ്, ഐസിഎആർ ഹെഡ് ക്വാർട്ടേഴ്സുകളിലും റിസർച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സീനിയർ ടെക്നിക്കൽ ഒാഫിസർ തസ്തികകളിലാണ് അവസരം. ഏപ്രിൽ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

അഗ്രിക്കൾചർ അനുബന്ധ വിഷയങ്ങളിലെ പിജിയാണു യോഗ്യത (വിശദാംശങ്ങൾക്കു വെബ്സൈറ്റ് കാണുക). 2021 സെപ്റ്റംബർ 19 നോ മുൻപോ യോഗ്യത നേടിയിരിക്കണം.

പ്രായം: NET: 21 വയസ്സ് പൂർത്തിയാകണം. ARS: 21-32. STO: 21-35.

ഫീസ്: NET: 1000 രൂപ. ഇഡബ്ല്യുഎസ്/ഒബിസി വിഭാഗക്കാർക്ക് 500 രൂപയും പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 250 രൂപയും. ARS, STO: 500 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്: ജൂൺ 21 മുതൽ 27 വരെ കൊച്ചിയിൽ നടത്തുന്ന ഒാൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെ. എആർഎസ് മെയിൻ പരീക്ഷ സെപ്റ്റംബർ 19 ന്. www.asrb.org.in 

English Summary: ASRB Combined Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com