ADVERTISEMENT

വ്യോമസേനയുടെ വിവിധ എയർ ഫോഴ്സ് സ്റ്റേഷൻ/യൂണിറ്റിൽ 1,515ഗ്രൂപ്പ് സി സിവിലിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 3–9 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.  

 

സതേൺ എയർ കമാൻഡിൽ 28ഒഴിവും തിരുവനന്തപുരം എയർ ഫോഴ്സ് സ്റ്റേഷനിൽ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുമുണ്ട്. മേയ് 3 വരെ അപേക്ഷിക്കാം. 18–25 പ്രായക്കാരായ 10/12–ാംക്ലാസ്/ബിരുദം/ഐടിഐക്കാർക്കാണ് അവസരം. സീനിയർ കംപ്യൂട്ടർ ഒാപ്പറേറ്റർ, സൂപ്രണ്ട് (സ്റ്റോർ), സ്റ്റെനോ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഒാർഡിനറി ഗ്രേഡ്), കുക്ക് (ഒാർഡിനറി ഗ്രേഡ്), പെയ്ന്റർ (സ്കിൽഡ്), കാർപെന്റർ (സ്കിൽഡ്), ആയ/വാർഡ് സഹായിക, ഹൗസ്കീപ്പിങ് സ്റ്റാഫ്, ലോൺട്രിമാൻ, മെസ് സ്റ്റാഫ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, വൾക്കനൈസർ, ടെയ്‌ലർ (സ്കിൽഡ്), ടിൻസ്മിത്ത് (സ്കിൽഡ്), കോപ്പർസ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ (സ്കിൽഡ്), ഫയർമാൻ, ഫയർ എൻജിൻ ഡ്രൈവർ, ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് (സ്കിൽഡ്), ട്രേഡ്സ്മാൻ മേറ്റ് (എർസ്റ്റ്‌വൈൽ ലേബറർ), ലെതർ വർക്കർ (സ്കിൽഡ്), ടർണർ (സ്കിൽഡ്), വയർലെസ് ഒാപ്പറേറ്റർ മെക്കാനിക് എച്ച്എസ്ഡബ്യു ഗ്രേഡ് II തസ്തികകളിൽ ഒഴിവ്. 

English Summary: Indian Air Force Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com