കേന്ദ്ര സർവീസിൽ 215 എൻജിനീയർ

HIGHLIGHTS
  • ഓൺലൈനായി ഏപ്രിൽ 27 വരെ അപേക്ഷിക്കാം
student
Representative Image. Photo Credit : AnastasiaDudka/ Shutterstock.com
SHARE

കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ് സർവീസ്/തസ്‌തികകളിലെ 215 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് സർവീസസ് പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈനായി ഏപ്രിൽ 27 വരെ അപേക്ഷിക്കാം. 

ഒഴിവുകൾ: കാറ്റഗറി I–സിവിൽ എൻജിനീയറിങ്, കാറ്റഗറി II–മെക്കാനിക്കൽ എൻജിനീയറിങ്, കാറ്റഗറി III–ഇലക്‌ട്രിക്കൽ എൻജിനീയറിങ്, കാറ്റഗറി IV–ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്. ഓരോ കാറ്റഗറിയിലെയും വകുപ്പുകളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക. 

യോഗ്യത: അംഗീകൃത എൻജിനീയറിങ് ബിരുദം/തത്തുല്യം അല്ലെങ്കിൽ  

ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സി(ഇന്ത്യ)ന്റെ ഇൻസ്‌റ്റിറ്റ്യൂഷൻ പരീക്ഷകളിൽ സെക്‌ഷൻ എയിലും ബിയിലും ജയം അല്ലെങ്കിൽ വിദേശ സർവകലാശാലയിൽനിന്നു നേടിയ തത്തുല്യ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സി(ഇന്ത്യ)ന്റെ ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാ ജയം അല്ലെങ്കിൽ ഏയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോഷ്യേറ്റ് മെംബർഷിപ് പരീക്ഷ പാർട്ട് രണ്ടും മൂന്നും/സെക്‌ഷൻ എയും ബിയും ജയിക്കണം അല്ലെങ്കിൽ ലണ്ടനിലെ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് റേഡിയോ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാജയം. 

മുകളിൽ പറഞ്ഞ യോഗ്യതയില്ലാത്ത, എംഎസ്‌സി ബിരുദമുള്ളവർക്ക് ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്തികകളിലേക്ക് അപേക്ഷിക്കാം.  

നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്): വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/തത്തുല്യം. 

ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്: വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/തത്തുല്യം. 

അല്ലെങ്കിൽ ഫിസിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ചു സയൻസ് ബിരുദാനന്തരബിരുദം. 

യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.

പ്രായം: 2021 ജനുവരി ഒന്നിന് 21–30. അർഹർക്കു നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്:  എൻജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ ജൂലൈ 18 നു നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കും തിരുവനന്തപുരത്തു കേന്ദ്രമുണ്ട്. 

അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസ് വേണ്ട. എസ്‌ബിഐ ശാഖ വഴിയോ ഓൺലൈനിലൂടെയോ ഫീസടയ്‌ക്കാം. www.upsconline.nic.in എന്ന സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.upsc.gov.in 
English Summary : Indian Engineering Services

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA