ADVERTISEMENT

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മൈസൂരു ഡിവിഷനിൽ വിവിധ തസ്തികയിൽ 111 ഒഴിവ്. 4 വർഷത്തെ കരാർ നിയമനം. ഇന്റർവ്യൂ ഏപ്രിൽ 17 നും 18 നും മൈസൂരുവിൽ. 

 

തസ്തികയും ഒഴിവും യോഗ്യതയും: 

സയന്റിഫിക് അസിസ്റ്റന്റ് (24): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ.

 

കെമിക്കൽ: ഒന്നാം ക്ലാസ് ബിഎസ്‌സി കെമിസ്ട്രി. അല്ലെങ്കിൽ പത്താം ക്ലാസിനു ശേഷം 3 വർഷ ഡിപ്ലോമ/പ്ലസ് ടുവിനു ശേഷം 2 വർഷ ഡിപ്ലോമ, പോളിടെക്നിക്കുകളിൽനിന്നു 2 വർഷ വൊക്കേഷനൽ കോഴ്സ് (ഒന്നാം ക്ലാസോടെ കെമിക്കൽ വിഭാഗത്തിൽ). ശമ്പളം: 20,802 രൂപ.

 

ജൂനിയർ ആർട്ടിസാൻ (86): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രീഷ്യൻ/ഫിറ്റർ: ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ.

കെമിക്കൽ പ്ലാന്റ് ഒാപ്പറേറ്റർ: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ്ടു. അല്ലെങ്കിൽ സയൻസ്, മാത്‌സ് പഠിച്ച് 60% മാർക്കോടെ പത്താം ക്ലാസും കെമിക്കൽ പ്ലാന്റ് ഒാപ്പറേഷനിൽ ഒരു വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ ഐടിഐ ജയം (അറ്റൻഡന്റ് ഒാപ്പറേറ്റർ കെമിക്കൽ പ്ലാന്റ്)/കെമിക്കൽ പ്ലാന്റ് ഒാപ്പറേഷൻസിൽ എൻസിടിവിടി. ശമ്പളം: 18,882 രൂപ.

ഒാഫിസ് അസിസ്റ്റന്റ് (1): ബിഎസ്‌സി/ബിഎ/ബികോം. ശമ്പളം: 20,802 രൂപ.

 

അപേക്ഷകർക്കു രണ്ടു വർഷ പരിചയം വേണം. 

പ്രായപരിധി: 25. അർഹരായവർക്ക് മാർക്കിലും വയസ്സിലും ഇളവുണ്ട്.

എഴുത്തുപരീക്ഷയുടേയും ട്രേഡ് ടെസ്റ്റിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. www.ecil.co.in

English Summary : Recruitment In Electronics Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com