ADVERTISEMENT

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന സ്കിൽഡ്, അൺ സ്കിൽഡ്, സെമി സ്കിൽഡ് വിഭാഗങ്ങളിൽ ഏകദേശം 1,679 പേർക്ക് മധ്യപ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലായി പരിശീലനം നൽകുന്നു. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവരെ മധ്യപ്രദേശിലെ വൈദ്യുതി വിതരണ സബ് സ്റ്റേഷനുകളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. സ്കിൽഡ്/അൺ സ്കിൽഡ് വിഭാഗത്തിൽ സബ് സ്റ്റേഷൻ ഒാഫിസർ/ലൈൻമാൻ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലാകും നിയമനം. ഏപ്രിൽ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: 

സ്കിൽഡ്: ഇലക്ട്രിക്കൽ/വയർമാൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി) അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ഹയർ ടെക്നിക്കൽ ഡിഗ്രി ഡിപ്ലോമ, ഇലക്ട്രിക്കൽ സേഫ്റ്റി ഒാവർഹെഡ് സർട്ടിഫിക്കറ്റ്. ഇലക്ട്രിക്കൽസിൽ രണ്ടു വർഷ പരിചയം.

അൺ സ്കിൽഡ്: എട്ടാം ക്ലാസ് ജയം/തത്തുല്യം, ഒരു വർഷം പരിചയം (ഇലക്ട്രിക്കൽ സ്ട്രീം മുൻഗണന). 

സെമി സ്കിൽഡ്: ∙ലിപിക്: പ്ലസ് ടു ജയം, ഒരു വർഷ ഡിസിഎ/പിജിഡിസിഎ. ഇംഗ്ലിഷ്, ഹിന്ദി ടൈപ്പിങ് അറിയണം.

∙സഹായക് ബിജ്‌ലി മിസ്ത്രി/ബിൽമാൻ: പത്താം ക്ലാസ് ജയം. ഒാവർഹെഡ് (വയർമാൻ) സർട്ടിഫിക്കറ്റ്.

അപേക്ഷകർക്ക് ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ അറിയണം.

റജിസ്ട്രേഷൻ ഫീസ്: 590 രൂപ (പട്ടികവിഭാഗ/ഭിന്നശേഷിക്കാർക്ക് 295 രൂപ). നെഫ്റ്റ്/ആർടിജിഎസ്/ഡിഡി വഴി ഫീസടയ്ക്കാം.

www.becil.com

English Summary: Broadcast Engineering Consultants India Limited Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com