ADVERTISEMENT

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പുർ റെയിൽവേ ഹോസ്പിറ്റലിൽ 191 പാരാമെഡിക്കൽ ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം:

ഹോസ്പിറ്റൽ അസിസ്റ്റന്റ്/ഹൗസ്കീപ്പിങ് അസിസ്റ്റന്റ്-മെഡിക്കൽ (88): പത്താം ക്ലാസ് ജയം. ഐസിയു/ഡയാലിസിസ് യൂണിറ്റ് പരിചയക്കാർക്കു മുൻഗണന. 18-30 വയസ്സ്.

നഴ്സിങ് സൂപ്രണ്ട് (83): ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി 3 വർഷ കോഴ്സ് ജയവും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രഷനും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്ങും പ്രവൃത്തിപരിചയവും, 20-40 വയസ്സ്. 

ലാബ് അസിസ്റ്റന്റ് (9): പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്. 18-33 വയസ്സ്.

ഇസിജി ടെക്നീഷ്യൻ (4): പ്ലസ് ടു/സയൻസ് ബിരുദം. ഇസിജി ലബോറട്ടറി ടെക്നോളജി/കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/കാർഡിയോളജി ടെക്നിക്സിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം. 18-33 വയസ്സ്. 

റേഡിയോഗ്രഫർ (3): ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ് ടുവും റേഡിയോഗ്രഫി/എക്സ്–റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്‌നോസിസ് ടെക്നോളജി ഡിപ്ലോമയും. സയൻസ് ബിരുദക്കാർക്കു മുൻഗണന. 19-33 വയസ്സ്.

ഹീമോഡയാലിസിസ് ടെക്നീഷ്യൻ (3): ബിഎസ്‌സി, ഹീമോഡയാലിസിസ് ഡിപ്ലോമ/2 വർഷ പരിചയം. 20-33 വയസ്സ്.

ഫിസിയോതെറപ്പിസ്റ്റ് (1): ഫിസിയോതെറപ്പി ബിരുദവും 2 വർഷ പരിചയവും, 18-33 വയസ്സ്.

www.sr.indianrailways.gov.in 


English Summary: Paramedical Recruitment In Southern Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com