ADVERTISEMENT

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ കായിക ഇനങ്ങളിലായി കോച്ചുമാരുടെ 100, അസിസ്റ്റന്റ് കോച്ചുമാരുടെ 220 വീതം ഒഴിവ്. നാലു വർഷ കരാർ നിയമനം. മേയ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

കായിക ഇനങ്ങൾ: ആർച്ചറി, അത്‌ലറ്റിക്സ്, ബോക്സിങ്, ഹോക്കി, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, റസ്‌ലിങ്, സൈക്ലിങ്, ഫെൻസിങ്, ജൂഡോ, റോവിങ്, സ്വിമ്മിങ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, കബഡി ആൻഡ് ഖോ–ഖോ, കരാട്ടെ, കയാക്കിങ് ആൻഡ് കനോയിങ്, Sepak Takraw (കിക്ക് വോളിബോൾ), സോഫ്റ്റ്ബോൾ, തയ്ക്വാൻഡ, വോളിബോൾ, വുഷു.

 

യോഗ്യത: 

അസിസ്റ്റന്റ് കോച്ച്: സായ്/എൻഎസ്–എൻഐഎസ്/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളുടെ കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക്സ്/ഇന്റർനാഷനൽ പങ്കാളിത്തം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 41,420-1,12,400 രൂപ.

കോച്ച്: സായ്/എൻഎസ്–എൻഐഎസ്/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളുടെ കോച്ചിങ് ഡിപ്ലോമയും 5 വർഷ പരിചയവും അല്ലെങ്കിൽ ഒളിംപിക്സ്/ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ്/രണ്ടു തവണ ഒളിംപിക്സ് പങ്കാളിത്തം അല്ലെങ്കിൽ ഒളിംപിക്സ്/ഇന്റർനാഷനൽ പങ്കാളിത്തവും രണ്ടു വർഷ പരിചയവും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 1,05,000-1,50,000 രൂപ. 

തിരഞ്ഞെടുപ്പ് ഇന്റർവ്യൂ മുഖേന. www.sportsauthorityofindia.nic.in

 

31 യങ് പ്രഫഷനൽ/തിരുമ്മുകാർ

സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ (അത്‌ലീറ്റ് റിലേഷൻ മാനേജർ, പ്രോജക്ട് ആൻഡ് അഡ്മിൻ, എആർഎം, ലീഗൽ), തിരുമ്മുകാർ (Masseur/Masseuse) തസ്തികകളിലായി 31 കരാർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.. നിയമനം ഇംഫാൽ, സോനാപത്ത്, റോത്തക്, കൊൽക്കത്ത, ജഗദ്പുർ, ഗുവാഹത്തി എന്നിവിടങ്ങളിൽ. www.sportsauthorityofindia.nic.in

English Summary: SAI Coach Recruitment 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com