ADVERTISEMENT

ഗോരഖ്പുർ: 127 ഫാക്കൽറ്റി

ഗോരഖ്പുർ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ ഫാക്കൽറ്റിയുടെ 127 ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂൺ 6 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

അസിസ്റ്റന്റ് പ്രഫസർ (46), പ്രഫസർ (30), അസോഷ്യേറ്റ് പ്രഫസർ (29), അഡീഷനൽ പ്രഫസർ (22) അവസരങ്ങൾ. വിവരങ്ങൾ www.aiimsgorakhpur.edu.in ൽ പ്രസിദ്ധീകരിക്കും.

 

റായ്ബറേലി: 71 Sr. റസിഡന്റ്

റായ്ബറേലി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റിന്റെ 71 ഒഴിവ്. അഡ്ഹോക് നിയമനം. ചൊവ്വ-വെള്ളി ദിവസങ്ങളിൽ എയിംസ് ക്യാംപസിൽ ഇന്റർവ്യൂ. 

 

വകുപ്പുകൾ: അനസ്തീസിയോളജി, ബയോകെമിസ്ട്രി, ബ്ലഡ് ബാങ്ക് (ടാൻസ്ഫ്യൂഷൻ മെഡിസിൻ), കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെർമറ്റോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ന്യൂറോളജി, ന്യൂറോസർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, ഫാർമക്കോളജി, പിഎംആർ, സൈക്യാട്രി, റേഡിയോളജി, ടിബി ആൻഡ് ചെസ്റ്റ്, യൂറോളജി. www.aiimsrbl.edu.in

 

റായ്പുർ: 25 Jr. റസിഡന്റ്  

റായ്പുർ എയിംസിൽ ജൂനിയർ റസിഡന്റിന്റെ (നോൺ അക്കാദമിക്) 25 ഒഴിവിൽ 89 ദിവസ നിയമനം. മേയ് 15 വരെ residents@aiimsraipur.edu.in ൽ അപേക്ഷ സമർപ്പിക്കാം. www.aiimsraipur.edu.in

 

നാഗ്പുർ: 17 Sr. റസിഡന്റ്

നാഗ്പുർ എയിംസിൽ അനസ്തീസിയോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, റേഡിയോഡയഗ്‌നോസിസ് വിഭാഗങ്ങളിൽ 17 സീനിയർ റസിഡന്റ് ഒഴിവ്. മൂന്നു വർഷ നിയമനം. ഇന്റർവ്യൂ മേയ് 12 ന്. www.aiimsnagpur.edu.in

English Summary: AIIMS Recruitment 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com