ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ന്യൂഡൽഹി ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ 1,074 ഒഴിവ്. ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലാണ് അവസരം. മേയ് 23 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക, ഒഴിവ്, യോഗ്യത: 

എക്സിക്യൂട്ടീവ്-ഒാപ്പറേഷൻസ് ആൻഡ് ബിഡി (237): ബിരുദം. 

ജൂനിയർ എക്സിക്യൂട്ടീവ്-ഒാപ്പറേഷൻസ് ആൻഡ് ബിഡി (225): പത്താം ക്ലാസ്, ഏതെങ്കിലും ട്രേഡിൽ രണ്ടു വർഷ അപ്രന്റിസ്ഷിപ്/ഐടിഐ (എൻസിവിടി/എസ്‌സിവിടി) അല്ലെങ്കിൽ ബിരുദം.

 

ജൂനിയർ എക്സിക്യൂട്ടീവ്-സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (147): പത്താം ക്ലാസ്, ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/ഐടി/ടിവി ആൻഡ് റേഡിയോ/ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഡിജിറ്റൽ ഇലക്ട്രോണിക്സ്/പവർ ഇലക്ട്രോണിക്സ്/കംപ്യൂട്ടർ/കംപ്യൂട്ടർ നെറ്റ്‌വർക്കിങ്/ഡേറ്റ നെറ്റ്‌വർക്കിങ് രണ്ടു വർഷ അപ്രന്റിസ്ഷിപ്/ഐടിഐ (എൻസിവിടി/എസ്‌സിവിടി).

ജൂനിയർ എക്സിക്യൂട്ടീവ്-ഇലക്ട്രിക്കൽ (135): പത്താം ക്ലാസ്, ഇലക്ട്രിക്കൽ/ഇലക്ട്രീഷ്യൻ/വയർമാൻ/ഇലക്ട്രോണിക്സ് ട്രേഡിൽ 2 വർഷ അപ്രന്റിസ്ഷിപ്/ഐടിഐ (എൻസിവിടി/ എസ്‌സിവിടി). 

 

എക്സിക്യൂട്ടീവ്-സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ (87): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മൈക്രോപ്രോസസർ‌/ടിവി എൻജി./ഫൈബർ ഒപ്റ്റിക് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/സൗണ്ട് ആൻഡ് ടിവി എൻജി./ഇൻഡസ്ട്രിയൽ കൺട്രോൾ/ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഡിജിറ്റൽ ഇലക്ട്രോണിക്സ്/പവർ ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ എൻജി./കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി 3 വർഷ ഡിപ്ലോമ.

 

ജൂനിയർ മാനേജർ-ഒാപ്പറേഷൻസ് ആൻഡ് ബിഡി (77): മാർക്കറ്റിങ്/ബിസിനസ് ഒാപ്പറേഷൻ/കസ്റ്റമർ റിലേഷൻ/ഫിനാൻസിൽ എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/പിജിഡിഎം. 

 

എക്സിക്യൂട്ടീവ്-സിവിൽ (73): സിവിൽ എൻജി./സിവിൽ എൻജി. (ട്രാൻസ്പോർട്ടേഷൻ)/സിവിൽ എൻജി. (കൺസ്ട്രക്‌ഷൻ ടെക്നോളജി)/സിവിൽ എൻജി. (പബ്ലിക് ഹെൽത്ത്)/സിവിൽ എൻജി. (വാട്ടർ റിസോഴ്സ്) 3 വർഷ ഡിപ്ലോമ. 

 

എക്സിക്യൂട്ടീവ്-ഇലക്ട്രിക്കൽ (42): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പവർ സപ്ലൈ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഡിജിറ്റൽ ഇലക്ട്രോണിക്സ്/പവർ ഇലക്ട്രോണിക്സിൽ 3 വർഷ ഡിപ്ലോമ.

 

ജൂനിയർ മാനേജർ-സിവിൽ (31): സിവിൽ എൻജിനീയറിങ് ബിരുദം. 

ജൂനിയർ എക്സിക്യൂട്ടീവ്-മെക്കാനിക്കൽ (14): പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/മോട്ടർ മെക്കാനിക്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ 2വർഷ അപ്രന്റിസ്ഷിപ്/ഐടിഐ (എൻസിവിടി/എസ്‌സിവിടി).

 

ജൂനിയർ മാനേജർ-മെക്കാനിക്കൽ (3): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെക്കട്രോണിക്സ്/ഇൻഡസ്ട്രിയൽ/പ്രൊഡക്‌ഷൻ/ഒാട്ടമൊബീൽ/മാനുഫാക്ചറിങ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.

 

എക്സിക്യൂട്ടീവ്-മെക്കാനിക്കൽ (3): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/ പ്രൊഡക്‌ഷൻ എൻജി./ഒാട്ടമൊബീൽ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

 

പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കണം.

അപേക്ഷകർ 60% മാർക്ക് നേടിയിരിക്കണം.

 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ്  ഒാൺലൈൻ ടെസ്റ്റ് (സിബിടി), ഇന്റർവ്യൂ, ശാരീരിക പരിശോധന മുഖേന. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. ജൂണിലായിരിക്കും പരീക്ഷ. www.dfccil.com 

English Summary: Dedicated Freight Corridor Corporation of India Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com