നിയമ ബിരുദക്കാർക്ക് കരസേന ഓഫിസറാകാം

HIGHLIGHTS
  • ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം
job
Representative Image. Photo Credit :Zdenka Darula/ Shutterstock.com.
SHARE

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 

ജെഎജി എൻട്രി സ്‌കീം 27–ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)–ഒക്ടോബർ 2021 കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. ജഡ്‌ജ് അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

ഒഴിവ്: 8 (പുരുഷൻ–6, സ്‌ത്രീ–2)

പ്രായം: 2021 ജൂലൈ ഒന്നിന് 21–27.

യോഗ്യത: 55% മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം (3 വർഷം/5 വർഷം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം നൽകും.  www.joinindianarmy.nic.in 

English Summary: Short Service Commission Law Graduates Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA