ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്, ശമ്പളം: 18,780–1,03,000 രൂപ

HIGHLIGHTS
  • ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം
job
Representative Image. Photo Credit :Zdenka Darula/ Shutterstock.com
SHARE

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനു കീഴിലെ മധ്യപ്രദേശ് ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികയിൽ 135 ഒഴിവ്.  4 ഒഴിവ് നോയിഡ ഇന്ത്യ ഗവൺമെന്റ് മിന്റിലാണ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം: 

ജൂനിയർ ടെക്നീഷ്യൻ-ഇങ്ക് ഫാക്ടറി (60): ഡൈ സ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇങ്ക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.

ജൂനിയർ ടെക്നീഷ്യൻ-പ്രിന്റിങ് (23): പ്രിന്റിങ് ട്രേഡിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ. 

ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് (18): 55% മാർക്കോടെ ബിരുദം. ഇംഗ്ലിഷിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗം/ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), കംപ്യൂട്ടർ പരിജ്ഞാനം, 28 വയസ്സ്, 21,540-77,160 രൂപ. 

ജൂനിയർ ടെക്നീഷ്യൻ-ഇലക്ട്രിക്കൽ/ഐടി (15): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.

ജൂനിയർ ടെക്നീഷ്യൻ-മെക്കാനിക്കൽ/എസി (15): ഫിറ്റർ/മെഷിനിസ്റ്റ്/ടർണർ/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ. 

വെൽഫെയർ ഒാഫിസർ (1): ബിരുദം, സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമ, ഹിന്ദിയിൽ പ്രാവീണ്യം, 30 വയസ്സ്, 29,740-1,03,000 രൂപ.

സൂപ്പർവൈസർ-ഇങ്ക് ഫാക്ടറി (1): ഡൈ സ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇങ്ക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ (ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജി. യോഗ്യതക്കാരെയും പരിഗണിക്കും). അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി. 30 വയസ്സ്, 27,600-95,910 രൂപ.

സൂപ്പർവൈസർ-ഇൻഫർമേഷൻ ടെക്നോളജി (1): ഐടി/കംപ്യൂട്ടർ എൻജിനീയറിങ് ഒന്നാം ക്ലാസ് ഡിപ്ലോമ. (ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബിടെക്/ ബിഎസ്‌സി എൻജി. യോഗ്യതക്കാരെയും പരിഗണിക്കും). 30 വയസ്സ്, 27,600-95,910 രൂപ.

സെക്രട്ടേറിയൽ അസിസ്റ്റന്റ് (1): 55% മാർക്കോടെ ബിരുദം. ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 80 വാക്ക് വേഗം (സ്റ്റെനോഗ്രഫി), മിനിറ്റിൽ 40 വാക്ക് വേഗം (ടൈപ്പിങ്), കംപ്യൂട്ടർ പരിജ്ഞാനം. 28 വയസ്സ്, 23,910-85,570 രൂപ.

 https://bnpdewas.spmcil.com

English Summary: Recruitment In Bank Note Press

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA