ADVERTISEMENT

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിൽ ജോധ്പുരിലെ ഡിഫൻസ് ലബോറട്ടറി വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവ്. ഒരു വർഷത്തെ പരിശീലനം. ജൂൺ 6 വരെ അപേക്ഷിക്കാം. 

2018, 2019, 2020വർഷങ്ങളിൽ ഐടിഐ വിജയിച്ചവർക്കാണ് അവസരം. സ്റ്റൈപ്പൻഡ്: 7,000 രൂപ.

 

വിഭാഗങ്ങൾ: ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസൽ, കാർപെന്റർ, പ്ലംബർ, വെൽഡർ, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ‍ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ടർണർ, മെഷിനിസ്റ്റ്, ഫിറ്റർ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഹാർഡ്‌വെയേഴ്സ് ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും director@dl.drdo.in ലേക്കു മെയിൽ ചെയ്യണം. 

 

10 ജെആർഎഫ്

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ലബോറട്ടറിയിൽ ജൂനിയർ റിസർച് ഫെലോയുടെ 10 ഒഴിവ്.  ജൂൺ 21 വരെ അപേക്ഷിക്കാം. മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്, മികച്ച ഗേറ്റ് സ്കോറും അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദാനന്തരബിരുദവുമാണു യോഗ്യത. പ്രായപരിധി: 28 വയസ്. 

www.drdo.gov.in
 

English Summary: DRDO Apprenticeship Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com