ADVERTISEMENT

ന്യൂഡൽഹി അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സീനിയർ റസിഡന്റ്, അസിസ്റ്റന്റ് പ്രഫസർ അവസരങ്ങൾ. വ്യത്യസ്ത വിജ്ഞാപനം.

 

94 സീനിയർ റസിഡന്റ്

44 ദിവസത്തെ അഡ്ഹോക് നിയമനം. ഇന്റർവ്യൂ ജൂൺ 14–18.  

ഒഴിവുള്ള വിഭാഗങ്ങൾ: സർജറി, ബയോകെമിസ്ട്രി, അനസ്തീസിയ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയാക് അനസ്തീസിയ, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മെഡിസിൻ, നിയോനാറ്റോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, പിഎംആർ, അനാട്ടമി, കമ്യൂണിറ്റി മെഡിസിൻ, ഫിസിയോളജി.

 

എംബിബിഎസും പിജി ബിരുദം/ഡിപ്ലോമ/ഡിഎൻബിയും ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും വേണം. പ്രായം 45 കവിയരുത്. ശമ്പളം: 67,700–2,08,700 രൂപ.

 

36 അസിസ്റ്റന്റ് പ്രഫസർ 

ഒരു വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 14–17.

ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ഗ്യാസ്ട്രോ എൻട്രോളജി, മെഡിസിൻ, ഒ ആൻഡ് ജി, ഫിസിയോളജി, നെഫ്രോളജി, ഫാർമക്കോളജി, എൻഡോക്രൈനോളജി, പീഡിയാട്രിക് കാർഡിയോളജി, സർജറി, പിഎംആർ, നിയോനാറ്റോളജി.

എംബിബിഎസും പിജി ബിരുദം/തത്തുല്യവും 3 വർഷ പരിചയവും വേണം. പ്രായം 40 കവിയരുത്. ശമ്പളം: 95,000 രൂപ.www.rmlh.nic.in

 

English Summary:  Atal Bihari Vajpayee Institute of Medical Sciences Doctor Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com