ADVERTISEMENT

ഡൽഹിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫിസ്, വിവിധ വിഭാഗങ്ങളിലായി ജൂനിയർ/സീനിയർ കൺസൽറ്റന്റ്, യങ് പ്രഫഷനൽ തസ്തികകളിലെ 66 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടാം. ജൂൺ 18 വരെ അപേക്ഷിക്കാം. 

 

വിഭാഗങ്ങളും തസ്തികയും യോഗ്യതയും:

ലോ:

യങ് പ്രഫഷനൽ: ലോ ബിരുദവും 1 വർഷ പരിചയവും.

ജൂനിയർ/സീനിയർ കൺസൽറ്റന്റ്: യോഗ്യരായ അഡ്വക്കറ്റ്.

 

ഫിനാൻഷ്യൽ  അനാലിസിസ്/ഫൊറൻസിക് ഒാഡിറ്റ്:

യങ് പ്രഫഷനൽ: 1 വർഷ പരിചയമുള്ള പ്രഫഷനൽ.

‌ജൂനിയർ/ സീനിയർ കൺസൽറ്റന്റ്: സിഎ/സിഡബ്ല്യുഎ/എംബിഎ (ഫിനാൻസ്).

 

ബാങ്കിങ്/ഫിനാൻഷ്യൽ ട്രാൻസാക്‌ഷൻ/ജനറൽ അഡ്മിനിസ്ട്രേഷൻ:

ജൂനിയർ/സീനിയർ കൺസൽറ്റന്റ്: പിഎച്ച്ഡി/പിജി/എംബിഎ. 

ജൂനിയർ കൺസൽറ്റന്റ് തസ്തികകളിൽ 3-8 വർഷവും സീനിയർ കൺസൽറ്റന്റിന് 8-15 വർഷവും പരിചയം വേണം.

 

ഐടി:

യങ് പ്രഫഷനൽ, ജൂനിയർ കൺസൽറ്റന്റ്: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്സ്/കംപ്യൂട്ടർ ഫൊറൻസിക്സ്/ഐടിയിൽ പിജി/ബിരുദം/തത്തുല്യം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്സ്/കംപ്യൂട്ടർ ഫൊറൻസിക്സ്/ഐടിയിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം. ജൂനിയർ കൺസൽറ്റന്റിന് 5 വർഷ പരിചയം വേണം.

 

ശമ്പളം: യങ് പ്രഫഷനൽ: 60,000 രൂപ, ജൂനിയർ കൺസൽറ്റന്റ്: 80,000-1,45,000 രൂപ, സീനിയർ കൺസൽറ്റന്റ്: 1,45,000-2,65,000 രൂപ. www.sfio.nic.in

English Summary: Serious Fraud Investigation Office (SFIO) Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com