നിംഹാൻസിൽ 275 ഒഴിവ്, ശമ്പളം: 44,900–1,42,400 രൂപ

HIGHLIGHTS
  • ജൂൺ 28 വരെ അപേക്ഷിക്കാം.
nurse
Representative Image. Photo Credit: AshTproductions/ Shutterstock.com
SHARE

ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ വിവിധ തസ്തികയിൽ 275 ഒഴിവ്. ജൂൺ 28 വരെ അപേക്ഷിക്കാം. നഴ്സിങ് ഓഫിസറുടെ മാത്രം 266 ഒഴിവുകളുണ്ട്. 

നഴ്സിങ് ഓഫിസർ യോഗ്യത: ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ, 2 വർഷ പരിചയം.

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 44,900–1,42,400 രൂപ

മറ്റു തസ്തികകളും ഒഴിവുകളും: സ്പീച്ച് തെറപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (3), സീനിയർ സയന്റിഫിക് ഓഫിസർ (ന്യൂറോമസ്കുലർ-1),  കംപ്യൂട്ടർ പ്രോഗ്രാമർ (1), ജൂനിയർ സയന്റിഫിക് ഓഫിസർ (സബ് സ്പെഷൽറ്റി ബ്ലോക്ക്–1), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യൂമൻ ജെനറ്റിക്സ്–1), ടീച്ചർ ഫോർ എംആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി–1), അസിസ്റ്റന്റ് ഡയറ്റീഷ്യൻ (1).

ഫീസ്: സീനിയർ സയന്റിഫിക് ഓഫിസർക്കു 2,360 രൂപ, മറ്റു തസ്തികകളിൽ 1,180 രൂപ (പട്ടികവിഭാഗക്കാർക്കു യഥാക്രമം 1180, 885 രൂപ). ഭിന്നശേഷിക്കാർക്കു ഫീസില്ല.

അപേക്ഷാഫോം വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ The Director, NIMHANS, P.B.No.2900, Hosur Road, Bengaluru – 560 029 എന്ന വിലാസത്തിൽ അയക്കണം. www.nimhans.ac.in

English Summary: National Institute Of Mental Health & Neuro Sciences Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA