ഗ്രാമീൺ ബാങ്കുകളിൽ 11756 ഒഴിവ്

HIGHLIGHTS
  • ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം
bank-job
SHARE

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ (ഗ്രൂപ്പ് എ), ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് (ഗ്രൂപ്പ് ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്ക് ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വിവിധ തസ്തികകളിലായി 11,756 ഒഴിവുകളുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം. കേരള ഗ്രാമീൺ ബാങ്കിൽ നിലവിൽ 242 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തസ്തിക, ബാങ്ക്, സംവരണം തിരിച്ച് ഒഴിവുവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തിക ഒഴികെ). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ബാങ്കിൽ നിലവിലുള്ള ഒഴിവുകളുടെ അടിസ്‌ഥാനത്തിലാകും അലോട്മെന്റ്. അലോട്‌മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്,ഓഫിസർ സ്‌കെയിൽ–1 ഒഴികെയുള്ള തസ്‌തികകളിൽ അപേക്ഷിക്കാൻ നിർദിഷ്‌ട വിദ്യാഭ്യാസയോഗ്യതയ്‌ക്കു പുറമേ ജോലിപരിചയവും ആവശ്യമാണ്. 

തസ്‌തികകളും ഒഴിവും: 

ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് : 5933 

ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ): 4506

ഓഫിസർ സ്‌കെയിൽ–2 (ജനറൽ ബാങ്കിങ് ഓഫിസർ–മാനേജർ): 914

ഓഫിസർ സ്‌കെയിൽ–2 (സ്‌പെഷലിസ്‌റ്റ് ഓഫിസർ–മാനേജർ): 195

ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ): 208

∙  ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് – 170, ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ) –72 എന്നിങ്ങനെയാണു കേരള ഗ്രാമീൺ ബാങ്കിലെ അവസരം.

യോഗ്യത 

∙ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: ബിരുദം/തത്തുല്യം. 

∙ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ): ബിരുദം/തത്തുല്യം. അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിൽ ഒന്നിൽ ബിരുദമുള്ളവർക്കു മുൻഗണന. 

∙ഓഫിസർ സ്‌കെയിൽ–2- ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾച്ചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിൽ ഒന്നിൽ ബിരുദമുള്ളവർക്കു മുൻഗണന.

∙ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ): 

*ഇൻഫർമേഷൻ ടെക്‌നോളജി ഓഫിസർ: ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം. ASP, PHP, C++, Java, VB, VC, OCP തുടങ്ങിയ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. 

*ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐ സർട്ടിഫൈഡ് അസോഷ്യേറ്റ്‌ (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷത്തെ ജോലിപരിചയം. 

*ലോ ഓഫിസർ: 50% മാർക്കോടെ നിയമബിരുദം/തത്തുല്യം. അഡ്വക്കറ്റ് ആയി 2 വർഷം പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫിസറായി 2 വർഷത്തിൽ കുറയാത്ത പരിചയം.

*ട്രഷറി മാനേജർ: സിഎ/എംബിഎ (ഫിനാൻസ്). ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. 

*മാർക്കറ്റിങ് ഓഫിസർ: മാർക്കറ്റിങ്ങിൽ എംബിഎ. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. 

*അഗ്രികൾചറൽ ഓഫിസർ: അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾചർ സ്‌പെഷലൈസേഷനുകളിൽ  50% മാർക്കോടെ ബിരുദം/തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ ജോലിപരിചയം. 

∙ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 5 വർഷം ജോലിപരിചയം വേണം.ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/ പിസികൾചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിൽ ഒന്നിൽ ഡിപ്ലോമ/ബിരുദം ഉള്ളവർക്കു മുൻഗണന.

യോഗ്യത,ജോലിപരിചയം എന്നിവ 2021 ജൂൺ 28 അടിസ്‌ഥാനമാക്കി കണക്കാക്കും.

ഓഫിസർ സ്‌കെയിൽ–2, സ്‌കെയിൽ–3 ഒഴികെയുള്ള തസ്‌തികകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്‌ഥാനം) ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം.

ഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. ഓരോ തസ്‌തികയിലേക്കും വെവ്വേറെ ഫീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം (സ്‌കെയിൽ 1/സ്‌കെയിൽ 2/സ്‌കെയിൽ 3) അപേക്ഷിക്കുക. 

പ്രായം (2021 ജൂൺ 1 ന്) : 

ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: 18 നും 28 നും മധ്യേ. 

ഓഫിസർ സ്‌കെയിൽ–1: 18– 30 

ഓഫിസർ സ്‌കെയിൽ–2:  21– 32

ഓഫിസർ സ്‌കെയിൽ–3:  21– 40. 

പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

പരീക്ഷാക്രമം 

ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. ഓഗസ്റ്റിലാകും പ്രിലിമിനറി. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ആദ്യഘട്ട പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബറിൽ നടത്തും. ഓഫിസർ തസ്തികകളിൽ അഭിമുഖവുമുണ്ട്. ജനുവരിയി‍ൽ പ്രൊവിഷനൽ അലോട്മെന്റ് തുടങ്ങും. 

ഓഫിസ് അസിസ്റ്റന്റ് തസ്തികയ്ക്കു റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി വിഭാഗങ്ങളിൽനിന്നു 40 വീതം ചോദ്യങ്ങൾ ഉൾപ്പെടുന്ന 45 മിനിറ്റ് പ്രിലിമിനറി പരീക്ഷയാണ്. ഓഫിസർ സ്കെയിൽ–1 തസ്തികയിൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിലെ 40 വീതം ചോദ്യങ്ങളുള്ള 45 മിനിറ്റ് പരീക്ഷ. ഒബ്ജെക്ടീവ് മാതൃകയിലാകും പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷ ഉൾപ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്‌ഥകൾക്കും പരീക്ഷാകേന്ദ്രങ്ങൾക്കും വിജ്‌ഞാപനം കാണുക. 

ഫീസ്

ഓഫിസർ (സ്‌കെയിൽ–1, 2, 3): 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്കു 175 രൂപ)

ഓഫിസ് അസിസ്‌റ്റന്റ് (മൾട്ടിപർപ്പസ്): 850  രൂപ (പട്ടികവിഭാഗം/അംഗപരിമിതർ/വിമുക്‌തഭടൻമാർക്കു 175 രൂപ).

ഓൺലൈനിലൂടെ അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കുംമുൻപു വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. 

www.ibps.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ അയയ്‌ക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ. 

English Summary: IBPS Recruitment For Regional Rural Bank

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA