ADVERTISEMENT

സതേൺ‌ റെയിൽവേയിൽ 3,382 അപ്രന്റിസ് ഒഴിവിലേക്ക് ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പാലക്കാട്, തിരുവനന്തപുരം, പൊൻമല, തിരുച്ചിറപ്പള്ളി, മധുര, പെരമ്പൂർ, ആരക്കോണം, ചെന്നൈ, പോദനൂർ, സേലം ഡിവിഷനുകളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രമായി 1,365 ഒഴിവുണ്ട് . ഫ്രെഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

കാറ്റഗറി, വിഭാഗം, യോഗ്യത: 

 ഫ്രഷർ കാറ്റഗറി 

∙ഫിറ്റർ, പെയിന്റർ, വെൽഡർ: 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 രീതി)/തത്തുല്യം 

∙മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 12–ാം ക്ലാസ് ജയം. 

 

എക്സ്– ഐടിഐ കാറ്റഗറി

∙ഫിറ്റർ, മെഷിനിസ്റ്റ്, എംഎംവി, ടർണർ, ഡീസൽ മെക്കാനിക്, കാർപെന്റർ, പെയിന്റർ, വെൽഡർ (ജി ആൻഡ് ഇ), വയർമാൻ, അഡ്വാൻസ് വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റ് മെക്കാനിക്, COPA, വെൽഡർ: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ട്രേഡിൽ ഐടിഐ 

∙ഇലക്ട്രീഷ്യൻ: സയൻസ് വിഷയമായി പഠിച്ച് 50% മാർക്കോടെ പത്താം ക്ലാസ് ജയം, ട്രേഡിൽ ഐടിഐ 

∙ഇലക്ട്രോണിക്സ് മെക്കാനിക്: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ട്രേഡിൽ ഐടിഐ

∙PASAA: 50% മാർക്കോടെ പത്താം ക്ലാസ് ജയം, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ എൻടിസി (എൻസിവിടിയുടെ). 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട. ഡിപ്ലോമ, ബിരുദം, അപ്രന്റിസ്ഷിപ് കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. പ്രായം (01.06.2021ന്): 15–24. അർഹരായവർക്ക്  ഇളവ്.

 

സ്റ്റൈപ്പെൻഡ്: ഫ്രഷർ പത്താം ക്ലാസ്: 6,000 രൂപ, ഫ്രഷർ 12–ാം ക്ലാസ്, എക്സ് ഐടിഐ: 7,000 രൂപ. 

ഫീസ്: 100 രൂപ. ഒാൺലൈനായി അടയ്ക്കണം (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/ സ്ത്രീകൾക്കു ഫീസില്ല). 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in 

English Summary: Apprenticeship Recruitment In Southern Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com