ഡൽഹിയിൽ 5,807 അധ്യാപകർ, ശമ്പളം: 9,300–39,400

HIGHLIGHTS
  • ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
teacher
SHARE

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) 5,807 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ വകുപ്പിനു കീഴിലാണ് അവസരം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത:

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: സംസ്കൃതം (2025), ഉർദു (917), പഞ്ചാബി (874), ബംഗാളി–സ്ത്രീ (1). ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്നിൽ ബിഎ (ഓണേഴ്‌സ്)/ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്ന് ഇലക്‌ടീവ് വിഷയമായി ബിഎ ബിരുദം. ബിരുദതലത്തിൽ ഒരു അഡീഷനൽ ലാംഗ്വേജ്/ഒരു സ്‌കൂൾ സബ്‌ജ‌ക്‌ട് ഉൾപ്പെടെ 45% മാർക്ക് നേടിയവരാകണം/തത്തുല്യം.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ–ഇംഗ്ലിഷ് (1990): 45% മാർക്കോടെ ബിരുദം (ഓണേഴ്‌സ്/പാസ്)/തത്തുല്യം. ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, നാച്ചുറൽ/ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലൊന്ന് ഇലക്‌ടീവ് ആയി പഠിച്ചവരാകണം.

ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ, ഹിന്ദിയിൽ പ്രായോഗിക പരിജ്‌ഞാനം, സിബിഎസ്‌ഇയുടെ സിടിഇടി പരീക്ഷ ജയിച്ചവരാകണം അപേക്ഷകർ. ബിരുദാനന്തര ബിരുദമുള്ളവർക്കും പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും നിശ്‌ചിത മാർക്കിൽ ഇളവു ലഭിക്കും.

പ്രായം: 32വയസ്സിൽ താഴെ. അർഹരായവർക്ക് ഇളവ്.

ശമ്പളം: 9,300–34,800+ഗ്രേഡ്‌പേ 4,600 രൂപ.

ഫീസ്: 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ-പേ മുഖേന ഫീസ് അടയ്‌ക്കാം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർ) എന്നിവ മുഖേന. പരീക്ഷാകേന്ദ്രം ഡൽഹിയിലായിരിക്കും.

https://dsssb.delhi.gov.in, https://dsssbonline.nic.in

English Summary: Delhi Subordinate Services Selection Board Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA