എൻഐടി കോഴിക്കോട്: 69 ഒഴിവ്, ശമ്പളം: 40,000– 50,000 രൂപ

HIGHLIGHTS
  • ജൂലൈ 1 വരെ ഒാൺലൈനായി അപേക്ഷിക്കാം
career
Representative Image. Photo Credit : AshTproductions/ Shutterstock.com
SHARE

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ വിവിധ ഡിപാർട്മെന്റുകളിൽ അഡ്ഹോക് ഫാക്കൽറ്റിയുടെ 69ഒഴിവ്. താൽക്കാലിക നിയമനം. 

വിഭാഗങ്ങളും യോഗ്യതയും.:

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്: പിഎച്ച്ഡി/എംആർക്/എംടെക്/മാസ്റ്റർ ഒാഫ് ടൗൺ പ്ലാനിങ് (ബിആർക്കിനു ശേഷം). പിഎച്ച്ഡി/എംടെക്/എം പ്ലാൻ (ബിടെക് സിവിൽ എൻജിനീയറിങ്ങിനു ശേഷം).

സിവിൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ സിവിൽ എൻജിനീയറിങ് (സ്ട്രക്ചറൽ എൻജിനീയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, ജിയോടെക്നിക്കൽ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, എൻവയൺമെന്റൽ എൻജിനീയറിങ്, ജിയോമാറ്റിക്സ്, ബിൽഡിങ് ടെക്നോളജി ആൻഡ് കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, ഒാഫ്ഷോർ സ്ട്രക്ചേഴ്സ്) അല്ലെങ്കിൽ പിഎച്ച്ഡി/എംഎസ്‌സി ജിയോളജി.

കെമിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ കെമിക്കൽ എൻജിനീയറിങ്, ബിടെക് കെമിക്കൽ എൻജിനീയറിങ്. 

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ ‌കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/തത്തുല്യം. 

ഇലക്ട്രിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് (പവർ സിസ്റ്റംസ്/പവർ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻഡസ്ട്രിയൽ പവർ ആൻഡ് ഒാട്ടമേഷൻ/എച്ച്‌വി എൻജിനീയറിങ്/തത്തുല്യം). 

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് (ടെലികമ്യൂണിക്കേഷൻ, സിഗ്നൽ പ്രോസസിങ്, ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി, എംബഡഡ് സിസ്റ്റംസ്, മൈക്രോഇലക്ട്രോണിക് ആൻഡ് വിഎൽഎസ്ഐ/തത്തുല്യം).

മെക്കാനിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് (മാനുഫാക്ചറിങ്, തെർമൽ, ഡിസൈൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്). 

മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. 

ഫിസിക്സ്: എംഎസ്‌സി ഇലക്ട്രോണിക്സ്, പിഎച്ച്ഡി അല്ലെങ്കിൽ എംടെക് ഇലക്ട്രോണിക്സ്.

സ്കൂൾ ഒാഫ് ബയോടെക്നോളജി: പിഎച്ച്ഡി, എംടെക്/എംഎസ്‌സി ബയോടെക്നോളജി. 

സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്–

ഇംഗ്ലിഷ്/ഇക്കണോമിക്സ്: ഇംഗ്ലിഷ്/ഇക്കണോമിക്സിൽ പിഎച്ച്ഡി/തത്തുല്യം. പിഎച്ച്ഡി തിസീസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. 

മാനേജ്മെന്റ്: പിഎച്ച്ഡി ഇൻ മാനേജ്മെന്റ്/തത്തുല്യം (ഹ്യൂമൻ റിസോഴ്സസ്/മാർക്കറ്റിങ്). പിഎച്ച്ഡി തിസീസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം അല്ലെങ്കിൽ പിഎച്ച്ഡി/എംടെക് ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ്/തത്തുല്യം. 

ഫ്രഞ്ച്: C2 DALF, ഏതെങ്കിലും സ്ട്രീമിൽ പിജി/എംഎ(ഫ്രഞ്ച്). 2 വർഷ പരിചയമുള്ളവർക്കു മുൻഗണന.

സ്കൂൾ  ഒാഫ് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്: പിഎച്ച്ഡി മെറ്റീരിയൽ സയൻസ്, ബിടെക് (മെക്കാനിക്കൽ, മെറ്റലർജി, മെറ്റീരിയൽസ് സയൻസ്), എംടെക്/എംഎസ് (മെറ്റലർജി, മെറ്റീരിയൽസ് സയൻസ്) അല്ലെങ്കിൽ പിഎച്ച്ഡി (നാനോടെക്നോളജി, മെറ്റീരിയൽ സയൻസ്), SEM/AFM പരിചയം.

യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം.  പട്ടികവിഭാഗക്കാർക്ക് 55%. 

ശമ്പളം: പിഎച്ച്ഡിക്കാർക്ക് 50,000 രൂപയും എംടെക്/എംആർക്/എം പ്ലാൻ/ എംബിഎക്കാർക്ക് 40,000 രൂപയും.

ജൂലൈ 1 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ജൂലൈ 15നും 16നും. www.nitc.ac.in 

English Summary: National Institute Of Technology Calicut Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA