ആർമി സതേൺ കമാൻഡിൽ 100 ഒഴിവ്, ശമ്പളം: 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

young-man
Representative Image. Photo Credit : vineetsaraiwala/Shutterstock.com
SHARE

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു. 100 ഒഴിവുണ്ട്. 

ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കം വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവ്.

തസ്തിക, യോഗ്യത, ശമ്പളം: 

സിവിൽ മോട്ടർ ഡ്രൈവർ (42 ഒഴിവ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പ്രവൃത്തിപരിചയം, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

ക്ലീനർ (40): പത്താം ക്ലാസ് ജയം/തത്തുല്യം, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും

കുക്ക് (15): മെട്രിക്കുലേഷൻ/തത്തുല്യം, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ (3): പത്താം ക്ലാസ് ജയം/തത്തുല്യം, കേറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

പ്രായം: 18–25. 

ജൂൺ 12–18 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30 ദിവസത്തിനകം അപേക്ഷിക്കാം, The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South)-2 ATC, P.O. Agram, Bangalore–07. 

English Summary: Southern Command Army Service Corps Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA