ആരോഗ്യകേരളം: 80 ലേറെ ഒഴിവ്, ശമ്പളം:14,000-41,000 രൂപ

executive
SHARE

43 നഴ്സ്, 24 ഡോക്ടർ‍

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ (ആരോഗ്യകേരളം) തിരുവനന്തപുരത്തു വിവിധ തസ്തികകളിൽ കരാർ/ദിവസ വേതന നിയമനം. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

യോഗ്യത, പ്രായപരിധി, ശമ്പളം.

സ്റ്റാഫ് നഴ്സ് (43): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 40 വയസ്സ്, 17,000 രൂപ.

മെഡിക്കൽ ഒാഫിസർ (24): എംബിബിഎസ്, ടിസിഎംസി സ്ഥിര റജിസ്ട്രേഷൻ, 57 വയസ്സ്, 41,000 രൂപ. 

ജെപിഎച്ച്എൻ/ ആർബിഎസ്കെ നഴ്സ് (5): എസ്എസ്എൽസി, ജെപിഎച്ച്എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎൻഎം), കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, 40 വയസ്സ്, 14,000 രൂപ. 

ഡിഇഒ (4): ബികോം, ഡിസിഎ/പിജിഡിസിഎ, ഒരു വർഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450 രൂപ. 

ഡിസ്ട്രിക്ട് ആശ കോഒാർഡിനേറ്റർ (1): സോഷ്യൽ സയൻസ്/സോഷ്യോളജി/സോഷ്യൽ ആന്ത്രപ്പോളജി/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/റൂറൽ ഡവലപ്മെന്റിൽ പിജി, കംപ്യൂട്ടർ പരിജ്ഞാനം, 3 വർഷ പരിചയം. 40 വയസ്സ്, 25,000 രൂപ.

ഒാഡിയോമെട്രിക് അസിസ്റ്റന്റ് (1): ബിഎഎസ്എൽപി/ഡിഎച്ച്എൽഎസ്, ആർസിഐ  റജിസ്ട്രേഷൻ, 40 വയസ്സ്, ബിഎഎസ്എൽപി-20,000 രൂപ, ഡിഎച്ച്എൽഎസ്-15,000 രൂപ.

ലാബ് അസിസ്റ്റന്റ് (1): വിഎച്ച്എസ്‌സി-എംഎൽടി, ഒരു വർഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450 രൂപ.

ഫീസ്: 250 രൂപ. District Health and Family Welfare Society, Thycaud, Thiruvananthapuram–Others എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയായി അടയ്ക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The District Programme Manager, Arogyakeralam (NHM), DPM Office, W&C Hospital Compound, Thycaud, Thiruvananthapuram -14 വിലാസത്തിൽ ജൂലൈ 16 വരെ അയയ്ക്കാം.

ഇടുക്കിയിൽ ഒഴിവ്

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ഇടുക്കിയിൽ വിവിധ തസ്തികകളിൽ കരാർ ഒഴിവ്. ജൂലൈ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അക്കൗണ്ട്സ് ഒാഫിസർ, പീഡിയാട്രീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ് അവസരങ്ങൾ. www.arogyakeralam.gov.in

English Summary: Arogyakeralam Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA