ADVERTISEMENT

ഡൽഹി: 59 ഒഴിവ്

ന്യൂഡൽഹി രോഹിണിയിലെ ഇഎസ്ഐസി ആശുപത്രിയിൽ സീനിയർ റസിഡന്റ്, ഫുൾ ടൈം സ്പെഷലിസ്റ്റ്, പാർട്‌ ടൈം സ്പെഷലിസ്റ്റ് തസ്തികകളിലെ 59 ഒഴിവിൽ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 15നും 16 നും.

വിഭാഗങ്ങൾ: അനസ്തീസിയ, ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഒാർത്തോ, മെഡിസിൻ, ഗൈനക്, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോളജി, സർജറി, പതോളജി, സൈക്യാട്രി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി.

 

തിരുനെൽവേലി: 17 ഒഴിവ്

തിരുനെൽവേലിയിലെ ഇഎസ്ഐസിയിൽ പാർട്‌ ടൈം/ഫുൾ ടൈം സൂപ്പർ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റ് തസ്തികകളിൽ17 കരാർ ഒഴിവ്. ഇന്റർവ്യൂ ജൂലൈ 15 ന്. 

വിഭാഗങ്ങൾ: സർജിക്കൽ ഒാങ്കോളജി, റേഡിയോളജി, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനസ്തീസിയ, ജനറൽ സർജറി, പീഡിയാട്രിക്സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനറൽ മെഡിസിൻ, ഡെന്റൽ, ഇഎൻടി.

 

കർണാടക: 14 ഒഴിവ്

കർണാടകയിലെ വിവിധ ഇഎസ്ഐസികളിൽ പാർട്‍‌‌ ടൈം മെഡിക്കൽ റഫറിയുടെ 14 ഒഴിവിൽ ഒരു വർഷ താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 30 ന്. വിരമിച്ച സർക്കാർ ഡോക്ടർമാർക്കാണ് അവസരം. പ്രായപരിധി: 64 വയസ്സ്. www.esic.nic.in

Photo Credit : ESIC Doctor Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com