ADVERTISEMENT

ഭാരത് പെട്രോളിയത്തിന്റെ കൊച്ചി അമ്പലമുകൾ റിഫൈനറിയിൽ 168 ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവിൽ ഒരു വർഷ പരിശീലനം. ജൂലൈ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം (NATS പോർട്ടലിൽ ജൂലൈ 20 വരെ റജിസ്റ്റർ ചെയ്യാം).വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

120ഗ്രാജുവേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സേഫ്റ്റി/സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി എൻജിനീയറിങ്): 60% മാർക്കോടെ ഫുൾ ടൈം എൻജിനീയറിങ് ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക്), 25,000 രൂപ.

 

48 ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (കെമിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്): 60% മാർക്കോടെ ഫുൾ ടൈം എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക്), 18,000 രൂപ.

 

പ്രായം (01.08.2021ന്): 18–27 വയസ്സ്. അർഹരായവർക്ക് ഇളവ്. 

മുൻപു പരിശീലനം നേടിയവരും നിലവിൽ പരിശീലനത്തിലുള്ളവരും ഒരു വർഷത്തിൽ കൂടുതൽ പരിചയമുള്ളവരും അപേക്ഷിക്കേണ്ട. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്ക്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. www.mhrdnats.gov.in 

English Summary: Bharat Petroleum Corporation Limited Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com