ADVERTISEMENT

ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ 51 പ‍ഞ്ചായത്തുകളിൽ  ടീം ലീഡർ, കമ്യൂണിറ്റി എൻജിനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികകളിൽ നിയമനം. 128 ഒഴിവ്. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 15 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. 

യോഗ്യത 

ടീം ലീഡർ: എംഎസ്ഡബ്ല്യു/എംഎ സോഷ്യോളജി. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് 5 വർഷ പരിചയം, ടു വീലർ ലൈസൻസ്, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

കമ്യൂണിറ്റി എൻജിനീയർ: ഡിപ്ലോമ/ബിരുദം (സിവിൽ എൻജിനീയറിങ്). 

ഗ്രാമ വികസന പദ്ധതി/ജല വിതരണ പദ്ധതിയിൽ 3വർഷ പരിചയം, ടു വീലർ ലൈസൻസ്, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 

കമ്യൂണിറ്റി ഫെസിലിറ്റേറ്റർ: ബിരുദം. ഗ്രാമവികസനം/സാമൂഹിക സേവനം/ജലവിതരണ പദ്ധതിയിൽ 2 വർഷ പരിചയം. 

കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ, അതതു പഞ്ചായത്തുകാർക്കും സത്രീകൾക്കും മുൻഗണന. പഞ്ചായത്ത് സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ. www.kudumbashree.org 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com