പ്രതിരോധ വിഭാഗത്തിൽ 672 ഒഴിവ്,ശമ്പളം: 18,000–56,900

job
Representative Image. Photo Credit: Krakenimages.com/ Shutterstock.com
SHARE

ഫീൽഡ് അമ്യുണീഷൻ ഡിപ്പോ: 458 ഒഴിവ്

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 41 ഫീൽഡ് അമ്യൂണീഷൻ ഡിപ്പോയിൽ 458 ഒഴിവ്. ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. 

തസ്തിക, ബ്രായ്ക്കറ്റിൽ ഒഴിവ്, യോഗ്യത, ശമ്പളം: 

ട്രേഡ്സ്മെൻ മേറ്റ് (330): 10–ാം ക്ലാസ്/തത്തുല്യം; 18,000–56,900. 

ഫയർമാൻ (64): 10–ാം ക്ലാസ്/തത്തുല്യം; 18,000-56,900. 

ജൂനിയർ ഓഫിസ് അസിസ്റ്റന്റ് (20): 12–ാം ക്ലാസ്/തത്തുല്യം; 19,900–56,900. 

മെറ്റീരിയൽ അസിസ്റ്റന്റ് (19): ബിരുദം/തത്തുല്യം/ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേജ്മെന്റ്; 29,200–92,300. 

എംടിഎസ് (11): 10–ാം ക്ലാസ്/തത്തുല്യം; 29,200-56,900. 

ട്രേഡ്സ്മാൻ മേറ്റ് (14): 10–ാം ക്ലാസ്/തത്തുല്യം; 18,000-56,900. 

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : www.indianarmy.nic.in 

ആംഡ് ഫോഴ്സസ് മെഡി. സർവീസസ്: 89 ഒഴിവ് 

ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (DGAFMS) വിവിധ തസ്തികയിൽ 89 ഒഴിവ്. അവസാന തീയതി ഓഗസ്റ്റ് 9. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ബാർബർ, സിനിമാ പ്രൊജക്‌ഷനിസ്റ്റ്, സ്റ്റെനോ, വാഷർമാൻ, ട്രേഡ്സ്മാൻ മേറ്റ്, സ്റ്റോർ കീപ്പർ, കന്റീൻ ബെയറർ, ഫയർമാൻ, എക്സ്–റേ ഇലക്ട്രീഷ്യൻ, കുക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിലാണ് അവസരം. യോഗ്യത, അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക്:  www.indianarmy.nic.in. 

കോംബാറ്റ് വെഹിക്കിൾസ് റിസർച്: 57 അപ്രന്റിസ് 

പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ചെന്നൈ ആവഡിയിലെ കോംബാറ്റ് വെഹിക്കിൾസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ വിവിധ ട്രേഡിലായി ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസിന്റെ 57 ഒഴിവ്. ഒരു വർഷ പരിശീലനം. ജൂലൈ 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. NATS പോർട്ടലിൽ ജൂലൈ 20നു മുൻപ് എൻറോൾ ചെയ്യണം. 

ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഓട്ടമൊബീൽ സ്ട്രീമുകളിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപ്പെൻഡ്: ബിരുദക്കാർക്ക് 9000, ഡിപ്ലോമക്കാർക്ക് 8000.

www.mhrdnats.gov.in 

ഏയ്റോ ഡവലപ്മെന്റ് ഏജൻസി: 68 പ്രോജക്ട് എൻജിനീയർ

പ്രതിരോധ വകുപ്പിനു കീഴിലെ ഏയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ പ്രോജക്ട് എൻജിനീയറുടെ 68 ഒഴിവ്. 

മെക്കാനിക്കൽ, മെറ്റലർജി, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ, ഏയ്റോനോട്ടിക്സ്, ഏയ്റോസ്പേസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ടെക്നോളജി, മെക്കട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ് സ്ട്രീമുകളിൽ കുറഞ്ഞത് ഒന്നാം ക്ലാസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പരിചയം വേണം. 

3 ലെവലുകളിലായാണ് അവസരം. ലെവൽ 1: 2 വർഷം, 35 വയസ്സ്; ലെവൽ 2: 4 വർഷം , 45 വയസ്സ്; ലെവൽ 3: 8 വർഷം , 55 വയസ്സ്; 

https://rac.gov.in, https://ada.gov.in

English Summary: Recruitment In Indian Armed Forces

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA