ADVERTISEMENT

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 

സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനികവിഭാഗങ്ങളിൽ 339 ഒഴിവുണ്ട്. നവംബർ 14 നു പരീക്ഷ നടക്കും. ഓഗസ്റ്റ് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

 

കോഴ്‌സ്, ഒഴിവുകൾ, പ്രായം, യോഗ്യത: 

∙ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ 153 –ാം കോഴ്‌സ് (100 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 1998 ജൂലൈ രണ്ടിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.

 

∙നേവൽ അക്കാദമി, ഏഴിമല എക്‌സിക്യൂട്ടീവ്–ജനറൽ സർവീസ്/ഹൈഡ്രോ (22 ഒഴിവ്–നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 3 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 1998 ജൂലൈ രണ്ടിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.

 

∙എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് 212 എഫ് (പി) കോഴ്‌സ്–പ്രീഫ്ലൈയിങ് (32 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20–24 വയസ്സ് (1998 ജൂലൈ രണ്ടിനു മുൻപും 2002 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 നു താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായ പുരുഷന്മാരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. 

 

മേൽപ്പറഞ്ഞ മൂന്നു കോഴ്‌സും 2022 ജൂലൈയിൽ തുടങ്ങും.

∙ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ പുരുഷന്‍മാർക്കുള്ള 116 – ാം എസ്‌എസ്‌സി കോഴ്‌സ് (169 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 1997 ജൂലൈ  രണ്ടിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.

∙ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ 30 –ാം എസ്‌എസ്‌സി (വിമൻ) (നോൺ ടെക്‌നിക്കൽ) കോഴ്‌സ് (16 ഒഴിവ്): അവിവാഹിതരായ സ്‌ത്രീകൾ അപേക്ഷിക്കുക. 1997 ജൂലൈ രണ്ടിനു മുൻപോ 2003 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം.

മേൽപ്പറഞ്ഞ രണ്ടു കോഴ്‌സും 2022 ഒക്ടോബറിൽ തുടങ്ങും.

 

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്‌ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. 

 

ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2022 ജൂലൈ ഒന്നിനു മുൻപും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2022 മേയ് 13 നു മുൻപും ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2022 ഒക്ടോബർ ഒന്നിനു മുൻപും യോഗ്യതാരേഖ സമർപ്പിക്കണം. 

എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. 

 

അപേക്ഷാഫീസ്: 200 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിലൂടെ നേരിട്ടോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ കാർഡ് മുഖേനയോ ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ. 

 

English Summary: Combined Defence Services Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com