ADVERTISEMENT

ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീവ് തസ്‌തികയിൽ 920 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. രണ്ടു വർഷം കൂടി നീട്ടിക്കിട്ടും.

 

യോഗ്യത: 55% മാർക്കോടെ ബിരുദം (പട്ടികവിഭാഗം, വികലാംഗർക്ക് 55%). അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 

പ്രായം: 2021 ജൂലൈ ഒന്നിന് 20–25 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ്). 

ശമ്പളം: ആദ്യ വർഷം 29,000 രൂപ, രണ്ടാം വർഷം 31,000 രൂപ, മൂന്നാം വർഷം 34,000 രൂപ. മികച്ച പ്രകടനത്തോടെ പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ്–എ തസ്തികയിൽ സ്ഥിരം നിയമനത്തിനും പരിഗണിക്കും.  

 

ഓൺലൈൻ ടെസ്‌റ്റിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 5 നു പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. റീസണിങ്, വർക്കിങ് ഇംഗ്ലിഷ് നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

 

ഫീസ്: 1000 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 200 രൂപ). ഓൺലൈനിൽ ഫീസ് അടയ്‌ക്കാം.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും www.idbibank.in 

English Summary: IDBI Bank Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com