ADVERTISEMENT

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്‌തികയിൽ 269ഒഴിവ്. സ്ത്രീകൾക്കും അപേക്ഷിക്കാം. 

 

താൽക്കാലിക ഒഴിവാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കും. ഓഗസ്റ്റ് 9നും സെപ്റ്റംബർ 22 നും ഇടയിൽ ഓൺലൈനായി അപേക്ഷിക്കാം. 

അത്‌ലറ്റിക്സ് (45), റസിലിങ് (22), ബോക്സിങ് (20), ആർച്ചെറി (20), വെയ്റ്റ് ലിഫ്റ്റിങ്(17), ജൂഡോ (16), സ്വിമ്മിങ് (16), വാട്ടർ സ്പോർട്സ് (16), വുഷു (11), കബഡി (10), തയ്ക്വാൻഡോ (10), ഫുട്ബോൾ (8), ജിംനാസ്റ്റിക്സ് (8), ഹോക്കി(8), ക്രോസ് കൺട്രി (4), വോളിബോൾ (10), ഹാൻഡ് ബോൾ (8), ബോഡി ബിൽഡിങ് (6), ഷൂട്ടിങ് (6), ബാസ്കറ്റ് ബോൾ (6), 

ഇക്വെസ്ട്രിയൻ (2) എന്നിങ്ങനെയാണ് അവസരം. 

http://rectt.bsf.gov.in 

 

എയർ വിങ്ങിൽ 59 ഒഴിവ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) എയർ വിങ്ങിൽ ഗ്രൂപ്പ് എ  കംബാറ്റൈസ്ഡ് തസ്തികയിൽ 59 ഒഴിവ്. 

കേന്ദ്ര/സംസ്ഥാന സർക്കാരിനു കീഴിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമാണ് അവസരം. കരാർ നിയമനം. ഡിസംബർ 31 വരെ അപേക്ഷിക്കാം.

 

പൈലറ്റ് (ക്യാപ്റ്റൻ, കമാൻഡന്റ്, സെക്കൻഡ് ഇൻ കമാൻഡ്, ഡപ്യൂട്ടി കമാൻഡന്റ്),  എൻജിനീയർ (ഡപ്യൂട്ടി ചീഫ് എൻജിനീയർ, സീനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ്, സീനിയർ എയർക്രാഫ്റ്റ് റേഡിയോ മെയിന്റനൻസ്, ജൂനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ്, ജൂനിയർ എയർക്രാഫ്റ്റ് റേഡിയോ മെയിന്റനൻസ്), ലോജിസ്റ്റിക്സ് ഓഫിസർ (കമാൻഡന്റ്, എക്വിപ്മെന്റ് ഓഫിസർ/സീനിയർ സ്റ്റോഴ്സ് പ്രൊവിഷനിങ് ഓഫിസർ) എന്നിങ്ങനെയാണ് ഒഴിവുകൾ. 

www.bsf.nic.in

 

English Summary: BSF Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com