ADVERTISEMENT

ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാൻ ബിരുദക്കാർക്ക് അവസരം. 650 ഒഴിവ്. ഓഗസ്റ്റ് 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

 

പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. 

ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്. 

 

കേരളത്തിൽനിന്നുള്ളവർക്കു മണിപ്പാലിലാണു പ്രവേശനം. 

പ്രായം: 2021 ജൂലൈ ഒന്നിന് 21– 28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്).

 

യോഗ്യത (2021 ജൂലൈ ഒന്നിന്): കുറഞ്ഞത് 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. സെപ്റ്റംബർ 4 നാകും പരീക്ഷ. ആലപ്പുഴ, കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷാക്രമം വെബ്സൈറ്റിൽ. 

അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

English Summary: IDBI Recruitment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com