ADVERTISEMENT

ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സത്‌ലജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് ഒാഫിസർ, ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസറുടെ 129 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഉത്തരാഖണ്ഡിലും ഒഴിവ്. ഒാഗസ്റ്റ് 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

തസ്തികയും യോഗ്യതയും.

ജൂനിയർ ഫീൽഡ് എൻജിനീയർ (75) (സിവിൽ-30, ഇലക്ട്രിക്കൽ-25, മെക്കാനിക്കൽ-20): ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ. 

ജൂനിയർ ഫീൽഡ് ഒാഫിസർ-എച്ച്ആർ (15): ബിരുദം, ഒന്ന്/രണ്ടു വർഷ പിജി ബിരുദം/ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക്/ലേബർ വെൽഫെയർ/ബിസിനസ് മാനേജ്മെന്റ്/ഒാഫിസ് മാനേജ്മെന്റ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ).

 

ജൂനിയർ ഫീൽഡ് ഒാഫിസർ-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (15): സിഎ ഇന്റർ/സിഎംഎ ഇന്റർ/എംകോം. 

ഫീൽഡ് ഒാഫിസർ-എച്ച്ആർ (10): ബിരുദം, എംബിഎ/പിജി ഡിപ്ലോമ (പഴ്സനേൽ മാനേജ്മെന്റ്/എച്ച്ആർ).

ഫീൽഡ് ഒാഫിസർ-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് (10): സിഎ/ഐസിഡബ്ല്യുഎ-സിഎംഎ/എംബിഎ (ഫിനാൻസ്).

ജൂനിയർ ഫീൽഡ് ഒാഫിസർ-ഒഫീഷ്യൽ ലാംഗ്വേജ് (4): പിജി ഹിന്ദി (ബിരുദ തലത്തിൽ ഇംഗ്ലിഷ് മുഖ്യ വിഷയം).

ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസർ തസ്തികയിൽ ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ലഡാക്, ജമ്മു കശ്മീർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് അവസരം.

 

പ്രായപരിധി: 30 വയസ്സ്. ശമ്പളം: ഫീൽഡ് ഒാഫിസർ- 60,000 രൂപ, ജൂനിയർ ഫീൽഡ് എൻജിനീയർ/ഒാഫിസർ-45,000 രൂപ. www.sjvn.nic.in

English Summary: SJVN Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com