ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിൽ 29 മാനേജർ ഒഴിവ്. കരാർ നിയമനം. രാജസ്ഥാൻ, യുപി, അസം, ബംഗാൾ എന്നിവിടങ്ങളിൽ അവസരം. 

മാനേജർ/സിവിൽ: 60% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ബിരുദം.

 

മാനേജർ/എസ് ആൻഡ് ടി: 60% മാർക്കോടെ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്) ബിരുദം. 

 

മാനേജർ/ഒഎച്ച്ഇ: 60% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫുൾ ടൈം ബിരുദം. 

അപേക്ഷകർക്ക് 5 വർഷ പരിചയം വേണം. 

പ്രായപരിധി (01.08.2021ന്): 50 വയസ്സ്, ശമ്പളം: 60,000 രൂപ. www.ircon.org 

English Summary: Recruitment In IRCON

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com