ADVERTISEMENT

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 34 ഒഴിവ്. ഒാഗസ്റ്റ് 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷ കരാർ നിയമനം. തസ്തിക, യോഗ്യത, ശമ്പളം: 

 

ഫ്ലീറ്റ് മാനേജർ (ഒാപ്പറേഷൻസ്): എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി), മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 8 വർഷ പരിചയം, 47,500.

ഫ്ലീറ്റ് മാനേജർ (മെയ്ന്റനൻസ്): എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി), മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 8 വർഷ പരിചയം, 47,500.

സൂപ്പർവൈസർ (ടെർമിനൽ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ/ഐടിയിൽ എൻജിനീയറിങ് ഡിപ്ലോമ, 5 വർഷ പരിചയം, 30,000. 

ബോട്ട് മാസ്റ്റർ: പത്താം ക്ലാസ് ജയം, സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം, 26,000.

അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ്,  2 വർഷ പരിചയം, 24,000.

ബോട്ട് ഒാപ്പറേറ്റർ: പത്താം ക്ലാസ് ജയം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, സ്രാങ്ക് സർട്ടിഫിക്കറ്റ്,  2 വർഷ പരിചയം, 24,000.

 

കാഴ്ച ശക്തി (ബോട്ട് മാസ്റ്റർ, അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ, ബോട്ട് ഒാപ്പറേറ്റർ)–കണ്ണട ധരിക്കാതെ: ദൂരക്കാഴ്ച: വലതു കണ്ണ്–6/6 സ്നെല്ലൻ, ഇടതു കണ്ണ്–6/6 സ്നെല്ലൻ. സമീപക്കാഴ്ച: വലതു കണ്ണ്–0.5 സ്നെല്ലൻ, ഇടതു കണ്ണ്–0.5സ്നെല്ലൻ.

വർണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല. 

പ്രായപരിധി (01.08.2021ന്): 45 വയസ്സ്. അർഹരായവർക്ക് ഇളവ്. 

കൂടുതൽ വിവരങ്ങൾക്കു സൈറ്റ് കാണുക. www.kochimetro.org 

English Summary: Kochi Water Metro Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com