ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസിന്റെ 480 ഒഴിവ്.  12-15 മാസ പരിശീലനം. കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിലാണ് അവസരം. കേരളത്തിൽ 64 ഒഴിവ്. ഒാഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്, യോഗ്യത: 

 

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റിൽ 2 വർഷ ഐടിഐ.

ടെക്നീഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ ബിരുദം. 

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ). 

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

 

ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ). 

ട്രേഡ് അപ്രന്റിസ്- റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം (ബിരുദത്തിൽ താഴെ), റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.

പ്രായം: 18–24. അർഹരായവർക്കു പ്രായം, മാർക്ക് എന്നിവയിൽ ഇളവുണ്ട്.

സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. 

English Summary: Apprenticeship Recruitment In Indian Oil Corporation Limited 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com