ADVERTISEMENT

പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജനുകളിൽ താരിഫ് ബേസ്ഡ് കോംപറ്റേറ്റീവ് ബിഡ്ഡിങ് പ്രോജക്ട് പ്രവർത്തനങ്ങൾക്കായി ഫീൽഡ് എൻജിനീയർ/സൂപ്പർവൈസറുടെ 137 ഒഴിവിൽ 2 വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 27 വരെ. 

 

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, ശമ്പളം: 

ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ-48, സിവിൽ‌–17): 55% മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനീയറിങ്/പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ)/സിവിൽ വിഭാഗങ്ങളിൽ ബിഇ/ബിടെക്/ബിഎസ്‌സി (എൻജി.), 30,000-1,20,000.

 

ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ-50, സിവിൽ–22): 55% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനീയറിങ്/പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ)/സിവിൽ വിഭാഗങ്ങളിൽ 3 വർഷ ഡിപ്ലോമ, 23,000–1,05,000. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി. അപേക്ഷകർക്ക് 1 വർഷ പരിചയം വേണം.

 

പ്രായപരിധി: 29 വയസ്സ്. 

ഫീസ്: ഫീൽഡ് എൻജിനീയർ–400 രൂപ, ഫീൽഡ് സൂപ്പർവൈസർ–300 രൂപ. ഒാൺലൈനായി അടയ്ക്കണം പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർക്കു ഫീസില്ല. 

 

English Summary: Power Grid Corporation Of India Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com