ADVERTISEMENT

തൃശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ 15 താൽക്കാലിക ഒഴിവ്. അവസാന തീയതി: ഒാഗസ്റ്റ് 31. തസ്തിക, യോഗ്യത, ശമ്പളം‌:

 

പ്രോജക്ട് അസോഷ്യേറ്റ് (6): 60 % മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ 60 % മാർക്കോടെ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ പോളിമെർ കെമിസ്ട്രി/ പോളിമെർ സയൻസിൽ എംഎസ്‌സി. നെറ്റ്/ ഗേറ്റ് യോഗ്യതക്കാർക്ക് 31,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയും.

പ്രോജക്ട് അസിസ്റ്റന്റ് (6): 60 % മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 20,000 രൂപ.

സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (2): 60 % മാർക്കോടെ ബികോം/ ഏതെങ്കിലും ബിരുദം, 18,000 രൂപ.

അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ് (1): സർക്കാർ R&D ഇൻസ്റ്റിറ്റ്യൂട്ട്/ വകുപ്പുകളിൽ 10 വർഷ പരിചയം, 40,000 രൂപ. 

പ്രായപരിധി: അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റിന് 65 വയസ്സ്, മറ്റുള്ളവയിൽ 28 വയസ്സ്. 

 

അപേക്ഷയും ഫോട്ടോയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും cmett@cmet.gov.in എന്ന മെയിലിൽ അയയ്ക്കണം. www.cmet.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com