ADVERTISEMENT

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ/സീനിയർ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ കേരളത്തിൽ ഉൾപ്പെടെ 26 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

 

∙പ്രോജക്ട് എൻജിനീയർ (15): സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ), 2 വർഷ പരിചയം, പ്രായപരിധി 28. 

2 വർഷ കരാർ നിയമനം. 4 വർഷം വരെ നീട്ടിയേക്കാം. ശമ്പളം 35,000–50,000 രൂപ. നിയമനം കേരളത്തിൽ. www.bel-india.in 

 

∙സീനിയർ അസിസ്റ്റന്റ് എൻജിനീയർ (11): സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ), 15 വർഷ പരിചയം, പ്രായപരിധി 50. 3വർഷ കരാർ നിയമനം, ശമ്പളം 30,000–1,20,000 രൂപ. വിലാസം: Manager (HR/SC&US), Bharat Electronics Ltd, Jalahalli, Bangalore-560 013; 080–22195629. 

 

BEL: ട്രെയിനി

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ മച്ചിലിപ്പട്ടണം യൂണിറ്റിൽ മാനേജ്മെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിയുടെ (സിഎഎ/സിഎ) ഒരു ഒഴിവ്. അവസാന തീയതി സെപ്റ്റംബർ 15. ഒരു വർഷ പരിശീലനം. സ്റ്റൈപ്പെൻഡ് 10,000. യോഗ്യത: ഐസിഎംഎഐ/ഐസിഎഐ/ഐസിഡബ്ല്യുഎ റജിസ്ട്രേഷൻ. പ്രായപരിധി: 25 സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അപേക്ഷിക്കാം. വിലാസം: മാനേജർ (എച്ച്ആർ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, രവീന്ദ്രനാഥ ടഗോർ റോഡ്, മച്ചിലിപ്പട്ടണം–521001, ആന്ധ്രപ്രദേശ്. rectmc@bel.co.in 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com