ADVERTISEMENT

അലഹബാദ് ഹൈക്കോടതിയിൽ റിവ്യു ഒാഫിസറുടെ 46, അസിസ്റ്റന്റ് റിവ്യു ഒാഫിസറുടെ 350 വീതം ഒഴിവിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷനൽ ടെസ്റ്റിങ് ഏജൻസി മുഖേന റിക്രൂട്മെന്റ് എക്സാം നടത്തുന്നു. സെപ്റ്റംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/'O Level' സർട്ടിഫിക്കറ്റ് (NIELET/DOEACC)/കംപ്യൂട്ടർ സയൻസിൽ 'CCC' സർട്ടിഫിക്കറ്റ്, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്കു വേഗം (കംപ്യൂട്ടറിൽ).

ടെറിട്ടോറിയൽ ആർമിയിൽ 2 വർഷ പരിചയം/എൻസിസിയുടെ ബി സർട്ടിഫിക്കറ്റ് ഉളളവർക്കു മുൻഗണന. 

പ്രായം: 21-35 വയസ്സ് (1986 ജൂലൈ 2 നും 2000 ജൂലൈ 1 നും മധ്യേ ജനിച്ചവർ). അർഹരായവർക്ക് ഇളവ്.

ശമ്പളം: റിവ്യു ഒാഫിസർ: 47,600-1,51,100 രൂപ, അസിസ്റ്റന്റ് റിവ്യു ഒാഫിസർ: 44,900-1,42,400 രൂപ.

ഫീസ്: 800 രൂപ. ഒാൺലൈനായി അടയ്ക്കാം.

http://recruitment.nta.nic.in, www.allahabadhighcourt.in 

 

English Summary: Recruitment In Allahabad High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com